കൊച്ചി: നഗരമധ്യത്തിലെ അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത് ഹോം സ്റ്റേയുടെ മറവിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മൂന്നുനില കെട്ടിടത്തിനു പുറത്ത് ഹോം സ്റ്റേ എന്ന് ബോര്‍ഡ് സ്ഥാപിച്ചായിരുന്നു അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ലോഡ്ജിന്റെ രണ്ടാം നിലയിലായിരുന്നു അനാശാസ്യകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വെബ്സൈറ്റുകളില്‍ മുറിക്ക് 1500 രൂപമുതല്‍ 2500 രൂപ വരെയാണു ദിവസവാടകയായി ഈടാക്കിയിരുന്നത്.
പൊലിസ് പരിശോധനയ്ക്കെത്തുമ്പോള്‍ ഇടപാടുകാരും സ്ത്രീകളുമുൾപ്പടെ പത്തിലധികം പേര് ഇവിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്തായിരുന്നു പ്രതികള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഫോണില്‍ വിളിക്കുന്നവര്‍ക്ക് വാട്സാപ്പിലൂടെയും വിവരങ്ങള്‍ കൈമാറിയിരുന്നതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ബുധനാഴ്ച പിടിയിലായ ഏജന്റുമാരായ മൂന്നു പേരും റിമാന്‍ഡിലാണ്.
Tags : Immoral Trafficking Edappally Homestay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash SexRacket