കൊച്ചി: സംസ്ഥാനത്തു സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പാകള്‍ കേന്ദ്രീകരിച്ചു പ്രത്യേക അന്വേഷണം നടത്താന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കളമശേരിയില്‍ സ്പായുമായി ബന്ധപ്പെട്ട് യുവതിക്കു നേരിടേണ്ടിവന്നത് അത്യന്തം ക്രൂരമായ അതിക്രമമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്പാകളിലും പ്രത്യേക പരിശോധന നടത്തും. ലൈസന്‍സിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകും.
സ്പാകളുടെ മറവില്‍ വലിയതോതിലുള്ള തട്ടിപ്പുകളും ലൈംഗികാതിക്രമങ്ങളുമാണ് നടക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം പൊലിസ് ഗൗരവമായി അന്വേഷിക്കും. സംസ്ഥാനത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.