ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക പുറത്തിറക്കി സമാജ്വാദി പാർട്ടി. 25 ലക്ഷം സർക്കാർ ജോലി, പ്രായമായ സ്ത്രീകൾക്ക് 40,000 രൂപ വീതം വാർഷിക പെൻഷൻ, കാർഷിക വായ്പ എഴുത്തിത്തള്ളും, സൗജന്യ വൈദ്യുതി തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്നും ജാതി സെൻസസ് നടത്തുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
Tags : election government jobs annual pension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash