Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edappally

ക​ള​മ​ശേ​രി കൂ​ട്ട​ബ​ലാ​ത്സം​ഗം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: വി​വാ​ഹി​ത​യാ​യ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പി​ള്ളി ഇ​രി​ക്കാ​വ് എ​സ്.​ആ​ർ. നി​വാ​സി​ൽ ശ്രീ​രാ​ജ് (30), ക​ള​മ​ശേ​രി തേ​വ​യ്ക്ക​ൽ കു​തി​ര​പ്പ​റ​മ്പി​ൽ ജി​ത്ത് മാ​ർ​ട്ടി​ൻ (27)എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. തൃക്കാക്കര എസിപിയുടെ നേതൃത്തിലാണ് പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നത്. ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയാണ് യുവതിയെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയത്.

ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഒക്ടോബര്‍ രണ്ടിന് ആയിരുന്നു സംഭവം. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് ബിയറും മയക്കുമരുന്നും നല്‍കി പല തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

മൂന്നാം തീയതിയും യുവതിയെ തടങ്കലിലാക്കി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇടനിലക്കാരിയായി ഒരു സ്ത്രീ ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest News

Corehub Up