Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bon Natale Season

Kannur

ബോ​ൺ ന​താ​ലെ സീ​സ​ൺ-6; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ത​ല​ശേ​രി: മ​ല​ബാ​റി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ ബോ​ൺ ന​താ​ലെ സീ​സ​ൺ- 6 ഇ​രി​ട്ടി​യി​ൽ ഒ​രു​ങ്ങു​ന്നു. കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 19ന് ​ന​ട​ക്കു​ന്ന ബോ​ൺ ന​താ​ലെ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ഇ​തോ​ടെ ആ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷ​വും സാ​ഹോ​ദ​ര്യ​വും വി​ശ്വാ​സ​ത്തി​ന്‍റെ സ​ന്ദേ​ശ​വും പ​ങ്കു​വ​ച്ച് അ​ഞ്ചു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​യ ബോ​ൺ ന​താ​ലെ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​പു​ല​മാ​യ ജ​ന​കീ​യ പ​ങ്കാ​ളി​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ,കെ​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര, അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​സ്‌​മോ​ൻ കു​രീ​ക്കാ​ട്ടി​ൽ, പേ​രാ​വൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ക​ള​മു​ണ്ട​യി​ൽ, നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​യ്ക്കാ​മ​റ്റ​ത്തി​ൽ, കു​ന്നോ​ത്ത് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​മ​ൽ എ​ഴു​വ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up