യുഡിഎഫ് സർക്കാറിന്റെ ജനദ്രോഹ-വികസനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടന
കണ്ണൂർ: ബിജെപിക്കും സംഘപരിവാറിനും ദാസ്യവേല ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപി ഉദ്ദേശിക്കുന്നത് മുഴുവൻ ഏറ്റെടുത്ത് നടപ്പാക്കുകയാണ് കോൺഗ്രസ്. യുഡിഎഫ് സർക്കാറിന്റെ ജനദ്രോഹ-വികസനവിരുദ്ധ നയങ്ങൾക്കെതിരേ എൽഡിഎഫ് കണ്ണൂർ അസംബ്ലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുള്ള വിദ്യാഭ്യാസനയം പിന്തുടരാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇരുണ്ടകാലത്തേക്ക് ഇന്ത്യയെ നയിക്കുന്നതാണ് ഇത്തരം നയങ്ങൾ. ഇപ്പോൾ വിദ്യാഭ്യാസ യോഗ്യതയൊന്നും വേണ്ട, ആർഎസ്എസ് ആയാൽമതി. നേരത്തെ ഇതിന് ഗവർണർമാർ ശ്രമിച്ചപ്പോൾ അന്നത്തെ എൽഡിഎഫ് സർക്കാർ അതിശക്തമായി പ്രതിരോധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പ്രതിരോധം പോലും യുഡിഎഫ് ഉയർത്തുന്നില്ല.
ആരോഗ്യമേഖലയിൽ ദുരിതങ്ങൾ പെരുമഴ പോലെ പെയ്യുന്നതാണ് കാണുന്നത്. സിവിൽ സർവിസ് ആകെ അലങ്കോലമായി. ആനുകൂല്യങ്ങൾ എല്ലാം നിലച്ചു. അഴിമതി പടരുകയാണ്. സകലമേഖലയിലും കേരളം പിന്നോട്ടുപോകുന്ന കാഴ്ചയാണ് കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വെള്ളോറ രാജന് അധ്യക്ഷത വഹിച്ചു. എ. പ്രദീപന്, കെ.സി. ശ്രീനിവാസന്, രാഗേഷ് പിലാക്കീല്, പി.കെ. ശബരീഷ് കുമാര് എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: ദേശീയ ഭരണഘടന സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിപിഎം ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തിന് ഇടപെടാൻ പാടില്ലാത്ത ഭരണഘടനാ സംവിധാനങ്ങളെ ബിജെപി സർക്കാർ സംഘപരിവാറിന്റ അനുബന്ധ സ്ഥാപനങ്ങളാക്കി സംരക്ഷണ ചുമതല അവരുടെ അർധ സൈനിക വിഭാഗമായ ആർഎസ്എസിനെ ഏൽപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.വി. ജയരാജൻ, പി. ജയരാജൻ, എം. സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ്, എൻ. ചന്ദ്രൻ, എ.എൻ. ഷംസീർ, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് കെ. അനുശ്രീ, കെ.വി. സുമേഷ് എംഎൽഎ, പി.വി.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
Tags : M.V. Govindan nattuvishesham localnews Congress has turned party that acts