Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Offering Boxes

Kannur

ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം ത​ക​ർ​ത്ത് ക​വ​ർ​ച്ച

ക​ണ്ണൂ​ർ: താ​ഴെ​ചൊ​വ്വ​യി​ൽ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. താ​ഴെ ചൊ​വ്വ കീ​ഴു​ത്ത​ള്ളി ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും ഇ​തി​ന​ടു​ത്തു​ള്ള മ​റ്റൊ​രു ക്ഷേ​ത്ര​ത്തി​ലു​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ക​വ​ർ​ച്ച ന​ട​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഉ​മാ മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ മു​ഖം മ​റ​ച്ചു​ള്ള മോ​ഷ്ടാ​വി​ന്‍റെ വീ​ഡി​യോ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള ഒ​രു ഭ​ണ്ഡാ​ര​വും പി​റ​കു​വ​ശ​ത്തു​ള്ള ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളും ത​ക​ർ​ത്തു പ​ണം ക​വ​ർ​ന്നു. ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ൾ പി​ഴു​തെ​ടു​ത്ത് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ത​ന്നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ അ​ക​ത്തു​ണ്ടാ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ടൗ​ൺ പൊ​ലി​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ കെ.​പി.​ക​രു​ണാ​ക​ര​ന്‍റെ പ​രാ​തി​യി​ൽ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up