Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleging

Thrissur

ഫാം ​റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ട്ട മ​ണ്ണ് സ്വ​കാ​ര്യ​വ്യ​ക്തി കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​സ്തൃ​തി​യേ​റി​യ പാ​ട​ശേ​ഖ​ര​മാ​യ ചാ​ത്ത​ൻ​ചാ​ലി​ൽ പെ​രും​തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഫാം ​റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ശേ​ഖ​രി​ച്ചി​രു​ന്ന മ​ണ്ണ് സ്വ​കാ​ര്യ വ്യ​ക്തി കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.

ന​ബാ​ർ​ഡ് ആ​ർ.​ഐ.​ഡി.​എ​ഫ് 25 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കെ​എ​ൽ​ഡി​സി മു​ഖേ​ന 7.27 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ചാ​ത്ത​ൻ​ചാ​ൽ കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ ഫാം ​റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ഇ​ട​പെ​ട്ട് മ​ണ്ണെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് കെ.​സി. മ​നോ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ തോ​മ​സ് ഐ. ​ക​ണ്ണ​ത്ത്, എം.​ആ​ർ. ഡേ​വി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ൽ. ജോ​യ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. വി​ഷ​യം കെ​എ​ൽ​ഡി​സി​യെ അ​റി​യി​ച്ച​താ​യി പ​ഞ്ചാ​ യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പെ​രും​തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യോ​ടു​ചേ​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ഫാം ​റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ട്രാ​ക്ട​ർ, ടി​ല്ല​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വാ​ഹ​ന​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വി​ള​വു​ക​ളും കൊ​ണ്ടു​പോ​കു​ന്ന​തി​നും ഫാം ​റോ​ഡ് വേ​ണ​മെ​ന്ന​ത് ക​ർ​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.

പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

2021ൽ ​നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന ചാ​ത്ത​ൻ​ചാ​ൽ കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ഇ​ട​ക്കാ​ല​ത്ത് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം, ഫാം ​റോ​ഡ് നി​ർ​മാ​ണം, ചാ​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ൽ, ഫൂ​ട്ട് സ്ലാ​ബു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കൊ​ര​ട്ടി, കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ട്ട​പ്പു​റം, അ​ന്ന​നാ​ട്, ക​ക്കാ​ട്, ക​രി​മ്പ​ന​ക്കാ​വ്, ക​ണ്ണ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും സ​മീ​പ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് ക​ര​ഭൂ​മി​ക​ൾ​ക്കും ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കും.

ചാ​ല​ക്കു​ടി പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തി​നാ​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത് അ​ധി​ക​മാ​യി വ​രു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​നും സാ​ധി​ക്കും.
ഏ​ക​ദേ​ശം 500 ഹെ​ക്ട​ർ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും ഏ​ഴ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്കും പ​ത്തി​ലേ​റെ ചെ​റു​കി​ട ജ​ല​സേ​ച​ന​പ​ദ്ധ​തി​ക​ൾ​ക്കും ഇ​തി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണി​ടി​ച്ചി​ലും കൈ​യേ​റ്റ​വും​മൂ​ലം സ്വാ​ഭാ​വി​ക​ത ന​ഷ്ട​പ്പെ​ട്ട ചാ​ത്ത​ൻ​ചാ​ലി​നെ​യും പെ​രും​തോ​ടി​നെ​യും ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Latest News

Corehub Up