Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reacts

ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ന്നു; പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ന​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ ര​ക്ഷി​ക്കാ​ന്‍ ബി​ജെ​പി മ​ര​ണ വെ​പ്രാ​ളം കാ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ബി​ജെ​പി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ അ​വ​രു​ടെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത സ​മ​രം കാ​ണു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ല്‍​ഹി ഇ​തു​വ​രെ കാ​ണാ​ത്ത സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

"രാ​ജ്യം ഇ​തു​വ​രെ കാ​ണാ​ത്ത സ​മ​ര​മാ​യി​രി​ക്കും തി​ങ്ക​ളാ​ഴ്ച്ച കാ​ണാ​ന്‍ പോ​കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പൊ​ലി​സ് ന​ട​പ​ടി​യി​ല്‍ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും നി​വേ​ദ​നം ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ര്‍ ഇ​റ​ങ്ങി പോ​യെ മ​തി​യാ​കൂ. അ​തി​നാ​യു​ള്ള സ​മ​രം രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ക്കും.'-​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ വേ​ട്ട; പി​ണ​റാ​യി വി​ജ​യ​ന്‍ തീ​യി​ല്‍ കു​രു​ത്ത നേ​താ​വ്: ജോ​ണ്‍ ബ്രി​ട്ടാ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ക്കു​ന്ന ഇ​ഡി പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​ൺ ബ്രി​ട്ടാ​സ് എം​പി. റെ​യ്ഡ് ന​ഗ്ന​മാ​യ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ണെ​ന്നും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും കൂ​ടി​യു​ള​ള ഒ​ത്തു​ക​ളി​യാ​ണെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ തീ​യി​ൽ കു​രു​ത്ത നേ​താ​വാ​ണെ​ന്നും ഇ​തു​പോ​ലു​ള​ള ഒ​രു​പാ​ട് വേ​ട്ട​യാ​ട​ലു​ക​ൾ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. സി​പി​എ​മ്മി​നെ ത​ള​ര്‍​ത്താ​മെ​ന്ന​ത് ബി​ജെ​പി​യു​ടെ വ്യാ​മോ​ഹ​മാ​ണെ​ന്നും അ​തി​നെ പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി​യും പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

'ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന റെ​യ്ഡ് ന​ഗ്ന​മാ​യ രാ​ഷ്ട്രീ​യ വേ​ട്ട​യാ​ണ്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും കൂ​ടി ന​ട​ക്കു​ന്ന ഒ​ത്തു​ക​ളി​യാ​ണ്. ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി ഡ​ല്‍​ഹി​യി​ലെ​ത്തു​ന്നു. അ​തി​ന് മു​ന്‍​പ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ള്‍​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ വ​ന്ന് എ​ന്തു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ല എ​ന്ന് ചോ​ദി​ക്കു​ന്നു.

ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​യു​ള​ള ഉ​ദ്ദി​ഷ്ട കാ​ര്യ​ത്തി​നു​ള​ള ഉ​പ​കാ​ര​സ്മ​ര​ണ​യാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ അ​ര​ങ്ങേ​റു​ന്ന​ത്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളെ​ന്ന ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​ലി​യി​ല​ട​യ്ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​ത്തു​ക​ളി​ച്ച​തി​ന്‍റെ മ​റ്റൊ​രു പ​തി​പ്പാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്', ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ ബാ​ധി​ച്ചു എ​ന്ന​ത് യാ​ഥാ​ർ​ഥ്യം: വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. പ്ര​ഖ്യാ​പ​നം വൈ​കി​യ​ത് ആ​ളു​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ ബാ​ധി​ച്ചു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മ്പോ​ൾ അ​തെ​ല്ലാം മാ​റും. സം​സ്ഥാ​ന​ത്ത് ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

തീ​രു​മാ​നം എ​ത്ര​യും വേ​ഗം ഉ​ണ്ടാ​കു​മെ​ന്നും ന​ല്ല തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഘ​ട​ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം അ​ത് സ്വാ​ഭാ​വി​ക​മാ​ണ്.

സ​ദു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ത്ര​യും വേ​ഗം ഒ​രു സ​ർ​ക്കാ​ർ വ​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും താ​ത്പ​ര്യ​മാ​ണ്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

Kerala

പ്ര​ക​ട​ന​വും ഫ്ലെ​ക്സ് യു​ദ്ധ​വും ന​ട​ത്തു​ന്ന​തി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പി​ന്തി​രി​യ​ണം: എം. ​വി​ൻ​സെ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ക്തി​പ്ര​ക​ട​ന​വും ഫ്ലെ​ക്സ് യു​ദ്ധ​വും ന​ട​ത്തു​ന്ന​തി​ൽനി​ന്നു പ്ര​വ​ർ​ത്ത​ക​ർ പി​ന്തി​രി​യ​ണ​മെ​ന്നു കോ​വ​ളം നി​യു​ക്ത എം​എ​ൽ​എ എം. വി​ൻ​സെ​ന്‍റ്. വി​ജ​യ​ത്തി​ന്‍റെ നി​റം കെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ചാ​ൽ എ​ല്ലാ​രും ഒ​രു​മി​ച്ചുനിന്നു പ്ര​വ​ർ​ത്തി​ക്കും. മ​ന്ത്രി​സ്ഥാ​ന​മോ മ​റ്റു സ്ഥാ​ന​മാ​ന​ങ്ങ​ളോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ​വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തീ​രു​മാ​നി​ക്കു​ന്ന​ത് വൈ​കി​യി​ല്ലെ​ന്നും എ​ഐ​സി​സി നി​രീ​ക്ഷ​ക​രോ​ട് ത​ന്‍റെ അ​ഭി​പ്രാ​യം പ​റ​ഞ്ഞു. റോ​ഡി​ൽ വ്യ​ക്ത​മാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ ഫ്ലെ​ക്സ് പോ​ര് തു​ട​രു​ക​യാ​ണ്. വി​ഡി-​കെ​സി അ​നു​കൂ​ലി​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ണ് തു​ട​രു​ന്ന​ത്. വെ​ള്ള​യ​മ്പ​ല​ത്തെ വി ​ഡി സ​തീ​ശ​ന്‍റെ ഫ്ള​ക്സി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ തു​പ്പി പ്ര​തി​ഷേ​ധം ന​ട​ത്തിയതായി പറയുന്നു. മ​ല​പ്പു​റം ഡി​സി​സി ഓ​ഫി​സി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച കെ​സി വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ലെ​ക്സി​ൽ സ്പ്രേ ​പെ​യി​ന്‍റ​ടി​ച്ച് ഒരു വിഭാഗം പ്രതിഷേധിച്ചു. 

Kerala

സം​ഘ​ട​നാ ന​ട​പ​ടി പാ​ലി​ച്ചാ​ണ് എ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

കൊ​ഴി​ക്കോ​ട്: എ​ൻ​സി​പി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും സം​ഘ​ട​നാ ന​ട​പ​ടി പാ​ലി​ച്ചാ​ണ് എ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ത് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പാ​ർ‌​ട്ടി​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. എ​ല​ത്തൂ​രി​ലെ എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​ത് ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദി​നെ വെ​ട്ടി​യി​ട്ടി​ല്ലെ​ന്നും ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന നേ​തൃ​ത്വം മു​ക്കം മു​ഹ​മ്മ​ദി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ നേ​തൃ​ത്വം ശ​ശീ​ന്ദ്ര​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​രു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

പ്രധാനമന്ത്രിയുടെ ദൂതൻ വിളിച്ചു; ഒരു പാർട്ടിയിലേക്കുമില്ല, എംപിസ്ഥാനം നൽകിയാൽ സ്വീകരിക്കും: ഐ.​എം. വി​ജ​യ​ൻ

തൃ​ശൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് മു​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ. ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി നി​ൽ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ൽ​കി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

"മൂ​ന്നു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ട്. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദൂ​ത​ൻ വ​ന്നു ക​ണ്ടി​രു​ന്നു. സു​രേ​ഷ് ഗോ​പി​യും വി​ളി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സും മ​ത്സ​രി​ക്കു​ന്നോ ചോ​ദി​ച്ചി​രു​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ല.'- ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം സ്പോ​ർ​ട്സി​ന്‍റെ ഭാ​ഗ​മാ​യി കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. ത​നി​ക്ക് എ​ല്ലാ​രേ​യും വേ​ണം. ഒ​രി​ക്ക​ലും വി​ളി​ക്കാ​ത്ത​വ​ർ പോ​ലും വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ല​ഭി​ക്കു​ന്ന സ്നേ​ഹം തു​ട​ർ​ന്ന് ല​ഭി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു.

താ​ൻ ദേ​ശീ​യ താ​ര​മാ​യ​തി​നാ​ൽ സ്പോ​ർ​ട്സ് പ്രേ​മി​ക​ളും അ​ല്ലാ​ത്ത​വ​രും ഒ​രു പോ​ലെ സ്നേ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ത് തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും ഐ.​എം. വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു.

Kerala

ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​ന​ത്തി​ൽ റി​യാ​സി​നെ ക്ഷ​ണി​ക്ക​ണ​മാ​യി​രു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കൊച്ചിയിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ക്ഷ​ണി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി എ​ന്ന നി​ല​യി​ൽ റി​യാ​സി​നെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മാ​യി​രു​ന്നു എ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ​പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​ത് വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് നാ​ട​ക​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി ഇ​തി​ന് മു​ൻ​പ് ന​ട​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​മാ​ട​പ്പെ​ട്ടി​യും ആ​റ​ന്മു​ള ക​ണ്ണാ​ടി​യും കൊ​ടു​ത്ത് പ്ര​ധാ​ന മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി കാ​ണി​ക്കു​ന്ന​ത് വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് നാ​ട​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ന്റെ ​ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ നി​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ഴി​വാ​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. എ​ന്‍​എ​ച്ച് 66 ത​ല​പ്പാ​ടി- ചെ​ങ്ക​ള, വെ​ങ്ങ​ളം-​രാ​മ​നാ​ട്ടു​ക​ര ആ​റ് വ​രി​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്നാ​ണ് മ​ന്ത്രി​യെ ഒ​ഴി​വാ​ക്കി​യ​ത്.

Kerala

സി​പി​ഐ പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ല; അ​വ​ർ​ക്ക് എ​ന്നെ ഭ​യ​മാ​ണ്: സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ

തൃ​ശൂ​ർ: പാ​ർ​ട്ടി പ​റ​യു​ന്ന​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് സി​പി​ഐ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ലെ​റ്റ​ർ പാ​ഡി​ൽ സ​ത്യ​ങ്ങ​ൾ അ​ല്ലേ എ​ഴു​തേ​ണ്ട​തെ​ന്നും മു​കു​ന്ദ​ൻ ചോ​ദി​ച്ചു. ത​ന്നെ ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തി​ൽ അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ ത​ക​രാ​റു​ണ്ടെ​ന്നും മു​കു​ന്ദ​ൻ പ​രി​ഹ​സി​ച്ചു.

ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലും എ​ന്നെ ദ്രോ​ഹി​ച്ച​വ​രെ തു​റ​ന്നു​കാ​ട്ടും. ഇ​വ​ർ പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​മെ​ന്ന് മു​ന്നേ തു​റ​ന്നു പ​റ​ഞ്ഞ​താ​ണ്, ഇ​നി​യും പ​റ​യും. എ​ന്നെ സി​പി​ഐ സ്നേ​ഹി​ച്ചി​ല്ലെ​ങ്കി​ലും ഒ​രു​പാ​ട് പാ​ർ​ട്ടി​ക​ൾ എ​ന്നെ സ്നേ​ഹി​ക്കാ​ൻ പോ​കു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ് അ​ട​ക്കം എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ​ക്ക് എ​ന്നെ ഭ​യ​മാ​ണ്, ഇ​പ്പോ​ൾ നി​ര​വ​ധി ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ട്, പ​ക്ഷേ ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും സി​സി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തോ​ടും മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. അ​പ്പു​റ​ത്ത് നി​ന്ന​വ​രു​മാ​യി ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. ബി​ജെ​പി അ​ട​ക്കം സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നെ​ക്കു​റി​ച്ചും ഇ​പ്പോ​ൾ നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദം കു​ടും​ബ​പ്ര​ശ്നം; അ​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഭാ​ര്യ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. വി​ഷ​യ​ത്തി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് കു​ടും​ബ പ്ര​ശ്നം മാ​ത്രം ആ​ണെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഭാ​ര്യയും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം അ​വ​ർ ത​ന്നെ പ​രി​ഹ​രി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​തെ​ന്നും ഷം​സീ​ർ കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ വ​ന്നു​പ​റ​ഞ്ഞ കാ​ര്യ​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കൊ​ടു​ത്ത​ത്. സ്വാ​ഭാ​വി​ക​മാ​യി അ​വ​ർ​ത​ന്നെ പ​റ​ഞ്ഞു അ​ത് തീ​ർ​ന്നു​വെ​ന്ന്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​യി മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല.

അ​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​നി​യി​പ്പോ​ൾ സ​ഭ​യൊ​ന്നും ഇ​ല്ല. ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കും. ശേ​ഷം ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെയെന്നും ഷം​സീ​ർ പ​റ​ഞ്ഞു.

Kerala

മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്തു; സ​ർ​ക്കാ​രും എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം: കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.ജാ​മ്യ​വി​ധി പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തോ പ​ക​യോ​ടെ​യാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​ന്ന​തി​ലെ പ്ര​തി​കാ​ര​മാ​ണ് ത​ന്ത്രി​യു​ടെ അ​റ​സ്റ്റ്. സ​ർ​ക്കാ​രും, എ​സ്ഐ​ടി​യും മ​റു​പ​ടി പ​റ​യ​ണം. കോ​ട​തി നി​രീ​ക്ഷ​ണം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഒ​രു തെ​ളി​വു പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​റ​സ്റ്റ് എ​ന്ന് മ​ന​സി​ലാ​കും.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​പ്പോ​ഴ​ത്തെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കും.​അ​തി​ന് വേ​ണ്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

 

Kerala

ആഗോള അയ്യപ്പ സംഗമ വിവാദം; ദൈ​വ​ത്തി​ന്‍റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കുമെന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തൃ​ശൂ‌‍‌​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ​ക്കി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് ക​റ​ക്റ്റ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ജോ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന് അ​തി​ൽ പ​ങ്കി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

'ക​ണ​ക്കു​ക​ൾ എ​പ്പോ​ഴും കൃ​ത്യ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യം. പാ​ർ​ട്ടി​ക്ക് അ​ക​ത്തു​പോ​ലും ക​ണ​ക്കി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യാ​സം ഉ​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. പൈ​സ എ​ടു​ക്കു​ന്ന​തി​ൽ ചി​ല ആ​ളു​ക​ൾ ചി​ല വേ​ല​ത്ത​ര​ങ്ങ​ൾ കാ​ണി​ക്കും. അ​ത് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ മ​ന്ത്രി​യോ ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നൊ​ക്കെ പൈ​സ അ​ടി​ച്ചു​മാ​റ്റു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​വ​ർ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ദൈ​വ​ത്തി​ന്റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കും. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​കൊ​ണ്ട് ന​ട​ന്ന മോ​ഷ​ണം അ​ല്ല ഇ​തെ​ന്നും മ​ന്ത്രി കെ ​ബി ഗ​ണേ​ഷ് കു​മാ‍‍‍​ർ‍ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പി​ഴ​വ് വ​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​ജ​യ​കു​മാ‍​ർ ഇ​ന്ന് സ​മ്മ​തി​ച്ചി​രു​ന്നു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് അ​ന്തി​മ​മ​ല്ലെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞ

Kerala

ന​ര​വ​നെ​യു​ടെ വെ​ള്ളി​പ്പെ​ടു​ത്ത​ലു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്; രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്രം സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ​തി​രാ​യ ക​ര​സേ​ന മു​ൻ മേ​ധാ​വി മ​നോ​ജ് മു​കു​ന്ദ് ന​ര​വ​നെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഓ​രോ ഭാ​ര​തീ​യ​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും സ​ന്ദീ​പ് ഫേസ്ബുക്കിൽ കു​റി​ച്ചു.

അ​തി​ർ​ത്തി​യി​ൽ ചൈ​നീ​സ് വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ൾ, സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ എ​ന്തി​ന് സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും സ​ന്ദീപ് ചോ​ദി​ച്ചു. സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന ഒ​രു സൈ​നി​ക​ന്റെ പു​സ്ത​കം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നെ​യാ​ണെ​ന്നും സ​ന്ദീ​പ് കു​റി​പ്പി​ലൂ​ടെ ചോ​ദി​ച്ചു.

"ന​മ്മു​ടെ രാ​ജ്യം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്ന​ത് അ​തി​ർ​ത്തി​യി​ൽ ഉ​റ​ക്ക​മൊ​ഴി​ച്ച് കാ​വ​ൽ നി​ൽ​ക്കു​ന്ന ധീ​ര​രാ​യ സൈ​നി​ക​രു​ടെ ക​രു​ത്തി​ലാ​ണ്. രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന യു​വാ​ക്ക​ളു​ടെ ആ​വേ​ശം കെ​ടു​ത്തു​ന്ന 'അ​ഗ്നി​പ​ഥ്' പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ സൈ​നി​ക നേ​തൃ​ത്വ​ത്തെ​പ്പോ​ലും ഇ​രു​ട്ടി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി എ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. സൈ​ന്യ​ത്തി​ന്റെ അ​ന്ത​സ്സും പ്രൊ​ഫ​ഷ​ണ​ലി​സ​വും ത​ക​ർ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ടു​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല.'-​സ​ന്ദീ​പ് കു​റി​ച്ചു.

സൈ​നി​ക മേ​ധാ​വി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണോ സു​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് ചോ​ദി​ച്ചു. ദേ​ശ​സ്നേ​ഹം എ​ന്ന​ത് വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ള​ല്ലെ​ന്നും അ​ത് ന​മ്മു​ടെ സൈ​ന്യ​ത്തോ​ടും അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വ​യം​ഭ​ര​ണ​ത്തോ​ടും കാ​ണി​ക്കു​ന്ന ബ​ഹു​മാ​നം കൂ​ടി​യാ​ണെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ സ​ത്യം പു​റ​ത്തു​വ​ന്നേ തീ​രൂ​വെ​ന്നും സ​ന്ദീ​പ് കു​റി​ച്ചു.

2020ൽ ​ല​ഡാ​ക്കി​ലേ​യ്ക്ക് ചൈ​നീ​സ് ടാ​ങ്കു​ക​ൾ ക​ട​ന്നു​ക​യ​റി​യ​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് രാ​ജ്നാ​ഥ് സിം​ഗ് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് ന​ര​വ​നെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക്ക​രി​ക്കാ​ത്ത "ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന ഓ​ർ​മ​ക്കു​റി​പ്പി​ലാ​ണ് ആ​രോ​പ​ണ​മു​ള്ള​ത്.

Kerala

കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യം; കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് വേ​ണ്ട​ത്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കെ ​റെ​യി​ൽ അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​ത്. കെ ​റെ​യി​ലി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മ​ഞ്ഞ​ക്കു​റ്റി​ക​ള്‍ അ​ടി​ച്ച സ്ഥ​ലം എ​ല്ലാം ഉ​ട​ൻ പ​ഴ​യ​പ​ടി​യാ​കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ന് അ​തി​വേ​ഗ റെ​യി​ൽ പാ​ത വേ​ണം. അ​ത് ഏ​തു പ​ദ്ധ​തി​യാ​ണെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് പി​ടി​വാ​ശി​യി​ല്ല. കേ​ര​ള​ത്തി​ലെ ഭൂ​ല​ഭ്യ​ത അ​നു​സ​രി​ച്ചു​ള്ള പ​ദ്ധ​തി വേ​ണം.'-​ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

"നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് വി​ഭ​ജ​നം തു​ട​ങ്ങി​യി​ട്ടി​ല്ല. സി​പി​ഐ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്കി​ല്ല. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും.'- ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല; രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ട​പ്പോ​ൾ ചി​രി വ​ന്നു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​ർ ഫ​ണ്ട് വെ​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. രാ​ഗേ​ഷി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം കേ​ട്ടു. നേ​ര​ത്തെ പ​റ​യു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് തോ​ന്നി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ചി​ല​തൊ​ക്കെ കേ​ട്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മ​ല്ല. കൈ​ര​ളി എ​ന്‍റെ അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ അ​ത് അ​വ​ർ​ക്ക് കൊ​ടു​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഏ​ഷ്യാ​നെ​റ്റി​ന് ന​ൽ​കി​യ​ത്. കൈ​ര​ളി ഒ​ഴി​കെ ആ​ർ​ക്ക് അ​ഭി​മു​ഖം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഇ​തേ വാ​ദ​മാ​ണ് ഉ​ന്ന​യി​ക്കു​ക.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഏ​ഷ്യാ​നെ​റ്റി​ന് അ​ഭി​മു​ഖം ന​ൽ​കാ​ൻ മ​റ്റൊ​രു കാ​ര​ണം കൂ​ടി​യു​ണ്ടെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. "ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ഏ​ഷ്യാ​നെ​റ്റി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ത്തു​വെ​ന്നാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. അ​തി​ൻ്റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ആ ​കേ​സി​ന്‍റെ കാ​ര്യം മ​ധു​സൂ​ദ​ന​നും ഏ​ഷ്യ​നെ​റ്റി​നും മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ.

അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ ആ ​കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ മ​റു​പ​ടി നാ​ല് വ​ർ​ത്തി​നി​ട​യി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചാ​ന​ലി​നെ​തി​രെ ഒ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ്. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി​യെ കൂ​ട്ടി യോ​ജി​പ്പി​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യി​ല്ല എ​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ്ടേ? ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ചി​ല ആ​ളു​ക​ള്‍​ക്ക് ആ​ത്മ​നി​ഷ്ഠ​മാ​യി തോ​ന്നി, അ​വ​ര്‍ ന​ട​പ്പി​ലാ​ക്കി. 21 പേ​രി​ല്‍ 17 പേ​രും ഏ​രി​യ സെ​ക്ര​ട്ട​റി​യെ മാ​റ്റ​രു​തെ​ന്ന് പ​റ​ഞ്ഞു.

"ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഇ​പ്പോ​ള്‍ അ​ര്‍​ധ​രാ​ത്രി​യാ​ണ് എ​ന്ന് എം.​വി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ച്ചു പോ​കാ​ന്‍ എ​ല്ലാ​വ​രെ​യും കി​ട്ടി​ല്ല. അ​ക്കാ​ര്യം അ​ന്നേ പ​റ​ഞ്ഞ​താ​ണ് കു​ന്ന​രു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പെ​ര​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ നി​ന്ന് പി​രി​ച്ച പ​ണം അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ല്ല. 2021 ല്‍ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞു. അ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ആ​ണ്.'-​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ത് വി​ശ​ദീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല. വ​ര​വ് കൂ​ടി​യ​പ്പോ​ള്‍ ചെ​ല​വും കൂ​ട്ടി​യാ​ണ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ന്ന് 11 മാ​സം ക​ഴി​ഞ്ഞി​ട്ട് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ പു​തി​യ ചെ​ല​വു​ക​ള്‍ വ​ന്ന​ത് എ​ങ്ങ​നെ? വൗ​ച്ച​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു എ​ന്നാ​ണ് ഓ​ഡി​റ്റി​ങ്ങി​ല്‍ എ​ഴു​തി ന​ല്‍​കി​യ​ത്.

ധ​ന​രാ​ജ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​മാ​യ ക​ണ​ക്ക് പ​റ​യാ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി തൈ​യാ​റാ​യി​ട്ടി​ല്ല. കെ​ട്ടി​ട നി​ര്‍​മ്മാ​ണ ഫ​ണ്ടി​ല്‍ നി​ന്നും ധ​ന​രാ​ജ് ഫ​ണ്ടി​ല്‍ നി​ന്നും 54 ല​ക്ഷം രൂ​പ പാ​ര്‍​ട്ടി​യ്ക്ക് ന​ഷ്ട​പ്പെ​ട്ടു. വ്യ​ക്തി വി​രോ​ധ​മെ​ന്ന രാ​ഗേ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. അ​ങ്ങ​നെ ഉ​ണ്ടെ​ങ്കി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ങ്ങ​നെ ഒ​രു ച​ര്‍​ച്ച വ​ന്നി​ട്ടി​ല്ല. ര​സീ​ത് ആ​രു​ടെ ക​യ്യി​ല്‍ നി​ന്നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ ക​യ്യി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ ര​സീ​ത് പി​ന്നീ​ട് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഹാ​ജ​രാ​ക്കി. അ​തെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ചോ​ദി​ച്ചു.

Kerala

രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ട്; പു​ക​ഞ്ഞ​ കൊ​ള്ളി പു​റ​ത്ത്: എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം. മ​ണി എംഎൽഎ. രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​യ്ക്ക് പോ​യ​തി​ൽ സി​പി​എ​മ്മി​ന് ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ലെ​ന്നും പു​ക​ഞ്ഞ​കൊ​ള്ളി പു​റ​ത്താ​ണെ​ന്നും മ​ണി പ​റ​ഞ്ഞു.

രാ​ജേ​ന്ദ്ര​ൻ കാ​ണി​ച്ച​ത് പി​റ​പ്പു​കേ​ടാ​ണ്, സി​പി​എം രാ​ജേ​ന്ദ്ര​നെ നേ​ര​ത്തെ ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യി​ലി​ല്ല. ഒ​രു പാ​ർ​ട്ടി അ​നു​ഭാ​വി​യെ പോ​ലും കൊ​ണ്ടു​പോ​കാ​ൻ രാ​ജേ​ന്ദ്ര​ന് ക​ഴി​യി​ല്ല. എം.​എം. മ​ണി പോ​യാ​ൽ പോ​ലും പാ​ർ​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. അ​ത്ര​യും വ​ലി​യ ബ​ഹു​ജ​ന അ​ടി​ത്ത​റ സി​പി​എ​മ്മി​നു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.

എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ബി​ജി​പി​യി​ൽ ചേ​ർ​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നീ​ലം​പേ​രൂ​രി​ൽ നി​ന്നു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷും ബി​ജെ​പി യി​ൽ ചേ​ർ​ന്നു.

താ​ൻ പ്ര​മു​ഖ​ൻ അ​ല്ലെ​ന്നും സി​പി​എ​മ്മി​നെ ഒ​രു കാ​ല​ത്തും ച​തി​ച്ചി​ട്ടി​ല്ലെ​ന്നും എ​സ്. രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. പ​ല​തും സ​ഹി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തോ​ട്ടം മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ബി​ജെ​പി​യി​ൽ ചേ​രു​ന്നു​വെ​ന്നും രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യി​ലി​ല്ല, ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​ക്ക​ൾ

കോട്ടയം: കേ​ര​ള കോ​ൺ​ഗ്ര​സി​ൽ മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യാ​യി​ട്ടി​ല്ലെ​ന്ന് ​നേ​താ​ക്ക​ൾ. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

പാ​ർ​ട്ടി​യി​ൽ ഒ​രു ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​ല്ലെ​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ലെ​ന്നും നി​ല​പാ​ടു​ക​ൾ സു​ദൃ​ഢ​മാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ചെ​യ​ര്‍​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യി​ൽ അ​സൂ​യ​യു​ള്ള​വ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

മു​ന്ന​ണിമാ​റ്റം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അ​ജൻഡ​യി​ൽ ഇ​ല്ലെ​ന്ന് എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്എം- ​എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പറഞ്ഞു.

Kerala

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സമരം ; ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ക്ലി​ഫ് ഹൗ​സ് മാ​ര്‍​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. വേ​ത​ന വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മ​ല്ല.

എ​ന്നാ​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രെ ശ​ത്രു​ക്ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. ഇ​ന്ന​ത്തെ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ആ​ദ്യം ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നീ​ട് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു. ചി​ല​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി​യ​താ​യും പ​രാ​തി​യു​ണ്ട്.

സ​മ​ര നേ​താ​ക്ക​ളെ​യും സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up