x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി റെ​യ്‌​ഡ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി യാ​ത്ര​യു​മാ​യി റെ​യ്ഡി​ന് ബ​ന്ധ​മി​ല്ല: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: May 27, 2026 01:44 PM IST | Updated: May 27, 2026 02:21 PM IST

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലും മ​റ്റി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്ന റെ​യ്ഡി​ൽ പ്ര​തി​ക​രി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ഡി റെ​യ്‌​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു വി​വ​ര​വും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ല​ഭി​ച്ചി​ല്ല. ഒ​ന്നും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി യാ​ത്ര​യു​മാ​യി റെ​യ്ഡി​ന് ബ​ന്ധ​മി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശ​നം ന​ട​ത്തേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​ക​ത​യ​ല്ലേ. അ​ത് ഇ​തു​മാ​യി കൂ​ട്ടി കു​ഴ​ക്കേ​ണ്ട. ഇ​ഡി പൊ​ലീ​സ് സ​ഹാ​യം തേ​ടി​യി​ട്ടി​ല്ല. സി​പി​എം ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് സ്ഥി​രം പ​ല്ല​വി. കോ​ൺ​ഗ്ര​സ് എ​ന്താ​ണെ​ന്നും സി​പി​എം എ​ന്താ​ണെ​ന്നും ബി​ജെ​പി എ​ന്താ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ക​ട​ന്നു​കൈ.

കൂ​ട്ടു​കെ​ട്ടി​ൽ ആ​യി​രു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്. ഞാ​നെ​ന്‍റെ കാ​ര്യം നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ച​താ​ണ്. ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും താ​ൻ എ​തി​ര​ല്ല. ഈ ​അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും അ​ന്വേ​ഷി​ച്ചു,അ​വ​ർ അ​റി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ശ​ദീ​ക​രി​ച്ചു.

Tags : home minister ramesh chennithala reacts enforcement directorate raids pinarayi vijayan

Recent News

Corehub Up