x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘ​ട​നാ ന​ട​പ​ടി പാ​ലി​ച്ചാ​ണ് എ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ


Published: March 17, 2026 12:22 PM IST | Updated: March 17, 2026 12:58 PM IST

കൊ​ഴി​ക്കോ​ട്: എ​ൻ​സി​പി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്നും സം​ഘ​ട​നാ ന​ട​പ​ടി പാ​ലി​ച്ചാ​ണ് എ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ത് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പാ​ർ‌​ട്ടി​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. എ​ല​ത്തൂ​രി​ലെ എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​ത് ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദി​നെ വെ​ട്ടി​യി​ട്ടി​ല്ലെ​ന്നും ശ​ശീ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന നേ​തൃ​ത്വം മു​ക്കം മു​ഹ​മ്മ​ദി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ നേ​തൃ​ത്വം ശ​ശീ​ന്ദ്ര​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് ഭ​ര​ണം തു​ട​രു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags : assembly election kerala minister ak saseendran reacts candidature elathur

Recent News

Corehub Up