തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ലെന്നും രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കുമെന്നും ഐ.എം. വിജയൻ വ്യക്തമാക്കി.
"മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചു. തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. കോൺഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല.'- ഐ.എം. വിജയൻ പറഞ്ഞു.
രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം. വിജയൻ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐ.എം. വിജയൻ പറഞ്ഞു.
താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. അത് തുടർന്നും ലഭിക്കാൻ താൽപര്യപ്പെടുന്നുവെന്നും ഐ.എം. വിജയൻ പ്രതികരിച്ചു.
Tags : assembly election kerala im vijayan reacts candidature