x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ര​വ​നി​ത​യോ? പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ചോ​ദ്യ​മു​യ​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഹെ​ല്ലെ ലം​ഗ് ആ​ഗോ​ള ശ്ര​ദ്ധ​യി​ൽ; പി​ന്നാ​ലെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണം


Published: May 19, 2026 11:08 PM IST | Updated: May 19, 2026 11:08 PM IST

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഹെ​ല്ലെ ലം​ഗ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​ൻ എം​ബ​സി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​വ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളാ​ണ് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്ന​ത്.

ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം (157-ാം സ്ഥാ​നം) അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹെ​ല്ലെ ലം​ഗ് വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി (വെ​സ്റ്റ്) സി​ബി ജോ​ർ​ജ് ഇ​ന്ത്യ​യു​ടെ സം​സ്കാ​രം, ചെ​സി​ന്‍റെ ഉ​ത്ഭ​വം, യോ​ഗ, കോ​വി​ഡ് വാ​ക്സി​ൻ ന​യ​ത​ന്ത്രം എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം ദീ​ർ​ഘ​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഹെ​ല്ലെ ലം​ഗി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.
ചൈ​ന​യെ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങി​നെ​യും പു​ക​ഴ്ത്തി ഇ​വ​ർ മു​ൻ​പ് എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്, ഇ​വ​ർ ഒ​രു വി​ദേ​ശ ചാ​ര​വ​നി​ത​യോ ഏ​ജ​ന്‍റോ ആ​ണെ​ന്ന് വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു.

വി​വാ​ദ​ങ്ങ​ൾ ക​ന​ത്ത​തോ​ടെ ഇ​വ​രു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​സ്‌​ലോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, പ​തി​നാ​ലാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം വ​രി​ക്കാ​രു​ള്ള നോ​ർ​വീ​ജി​യ​ൻ പ​ത്ര​ത്തി​ലെ ക​മ​ന്‍റേ​റ്റ​റാ​ണ് ഹെ​ല്ലെ ലം​ഗ്. മു​ൻ​പ് പ​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ലും ഫ്രീ​ലാ​ൻ​സ​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ, ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചും ഇ​ലോ​ൺ മ​സ്കി​ന്‍റെ ടെ​സ്‌​ല ക​മ്പ​നി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

 

Tags : Journalist Helle Lange Norway Latest News Prime Minister

Recent News

Corehub Up