x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി


Published: March 28, 2026 09:55 PM IST | Updated: March 28, 2026 09:58 PM IST

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ക​ർ​ശ​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ​ര വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന മേ​ഖ​ല​ക​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​നു സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ശ​ന സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള തീ​രു​മാ​നം.

അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ഴി​കെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തു പൊ​തു​ജ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. വൈ​കു​ന്നേ​രം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ക​ഴി​യും വ​രെ സ്വ​രാ​ജ് റൗ​ണ്ട്, സ​മീ​പ റോ​ഡു​ക​ൾ, വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.

കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡ് മു​ത​ൽ ന​ട​ത്ത​റ, മ​ണ്ണു​ത്തി, തൃ​ശൂ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. മു​നി​സി​പ്പ​ൽ ഓ​ഫീ​സ് റോ​ഡ്, കു​റു​പ്പം റോ​ഡ്, ന​ടു​വി​ലാ​ൽ, ഷൊ​ർ​ണൂ​ർ റോ​ഡ്, പ്ര​സ് ക്ല​ബ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പേ​ന, ബാ​ഗ്, വെ​ള്ള​ക്കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല.

Tags : assembly election kerala prime minister narendra modi thrissur visit security arrangement

Recent News

Corehub Up