x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ൾ​ക്കാ​യി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഓൺലൈൻ ഡെസ്ക്
Published: July 23, 2026 05:31 PM IST | Updated: July 23, 2026 05:31 PM IST

പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോ‌ടതികൾ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ചോ​ർ​ച്ചാ കേ​സു​ക​ളി​ൽ വേ​ഗ​ത്തി​ലു​ള്ള ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ഭാ​വി​യു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​ന​യെ​ന്നും, അ​തി​ന് തു​ര​ങ്കം വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം. എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രീ​ക്ഷാ ചോ​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധി​കാ​രി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും, രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എം​പി,എം​എ​ൽ​എ കോ​ട​തി​ക​ളു​ടെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഈ ​ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷ​വും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്.

Tags : Prime Minister Narendra Modi Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up