x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ ആ​ക്ര​മ​ണം: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും സ​ന്ദ​ർ​ശി​ച്ചു

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: June 4, 2026 10:58 AM IST | Updated: June 4, 2026 10:58 AM IST

കു​വൈ​റ്റ് സി​റ്റി: ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കു​വൈറ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്ന്, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ-​അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് യൂ​സു​ഫ് അ​ൽ ഫ​ഹ​ദ് അ​ൽ സ്വ​ബാ​ഹ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് എ​ൻ​ജി​നീ​യ​ർ ഹ​മൂ​ദ് മു​ബാ​റ​ക് അ​ൽ-​ഹ​മൂ​ദ് അ​ൽ-​സ​ബാ​ഹ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

K-Rail Survey

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ മ​ര​ണ​വും പ​രി​ക്കു​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച ഗു​രു​ത​ര നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക സാ​ങ്കേ​തി​ക വി​ല​യി​രു​ത്ത​ലും പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് കേ​ട്ട​റി​ഞ്ഞു.

K-Rail Survey

സ്ഥ​ല​ത്തെ ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​ർ നി​ർ​ദേ​ശി​ച്ചു. വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ എ​ത്ര​യും വേ​ഗം പൂ​ർ​ണ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കാ​നും അ​വ​ർ നി​ർ​ദേ​ശം ന​ൽ​കി.

Tags : Kuwait Prime Minister Airport Iranian attack

Recent News

Corehub Up