സഹാറൻപുരിലെ ജില്ലാ കളക്ടറേറ്റ് ഓഫീസ് വളപ്പിൽ നിലനിന്നിരുന്ന മോസ്ക് പൊളിച്ചുമാറ്റുന്നു.
സഹാറൻപുർ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ ജില്ലാ കളക്ടറേറ്റ് ഓഫീസ് വളപ്പിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ചിരുന്ന മോസ്ക് പൊലി സിന്റെ സാന്നിധ്യത്തിൽ പൊളിച്ചുനീക്കി.
ഇന്നലെ രാവിലെ കനത്ത സുരക്ഷ ഏർപ്പെടുത്തിക്കൊണ്ട് കളക്ടറേറ്റ് സമുച്ചയത്തിലേക്കുള്ള അഞ്ചു പ്രവേശന കവാടങ്ങളും അടച്ചിട്ടാണു പൊളിക്കൽ നടപടിതുടങ്ങിയത്.
അഭിഭാഷകർ ഉൾപ്പെടെ പൊതുജനങ്ങളെ ആരെയും അകത്തേക്കു കടത്തിവിട്ടില്ല. കളക്ടറേറ്റ് വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന മോസ്ക് അനധികൃതമായി നിർമിച്ചതാണെന്ന് 2025ൽ ബജ്രംഗ്ദ ൾ പ്രാദേശിക കണ്‍വീനർ വികാസ് ത്യാഗി, സിറ്റി മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു.
Tags : Mosque Demolished Collectorate Saharanpur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash