Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saharanpur

ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മോസ്ക് പൊ​ളി​ച്ചു​നീ​ക്കി

സ​​​​​ഹാ​​​​​റ​​​​​ൻ​​​​​പു​​​​​ർ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ സ​​​​​ഹാ​​​​​റ​​​​​ൻ​​​​​പു​​​​​രി​​​​​ൽ ജി​​​​​ല്ലാ ക​​​ള​​​​​ക്ട​​​​​റേ​​​​​റ്റ് ഓ​​​​​ഫീ​​​​​സ് വ​​​​​ള​​​​​പ്പി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന മോ​​​​സ്ക് പൊ​​​​​ലി സി​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കി.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്കൊ​​​​​ണ്ട് ക​​​​​ള​​​​​ക്ട​​​​​റേ​​​​​റ്റ് സ​​​​​മു​​​​​ച്ച​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​ഞ്ചു പ്ര​​​​​വേ​​​​​ശ​​​​​ന ക​​​​​വാ​​​​​ട​​​​​ങ്ങ​​​​​ളും അ​​​​​ട​​​​​ച്ചി​​​​​ട്ടാ​​​​​ണു പൊ​​​​​ളി​​​​​ക്ക​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.

അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ ആ​​​​​രെ​​​​​യും അ​​​​​ക​​​​​ത്തേ​​​​​ക്കു ക​​​​​ട​​​​​ത്തി​​​​​വി​​​​​ട്ടി​​​​​ല്ല. ക​​​​​ള​​​​​ക്ട​​​​​റേ​​​​​റ്റ് വ​​​​​ള​​​​​പ്പി​​​​​നു​​​​​ള്ളി​​​​​ൽ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന മോ​​​​സ്ക് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്ന് 2025ൽ ​​​​​ബ​​​​​ജ്‌രംഗ്ദ ൾ പ്രാ​​​​​ദേ​​​​​ശി​​​​​ക ക​​​​​ണ്‍​വീ​​​​​ന​​​​​ർ വി​​​​​കാ​​​​​സ് ത്യാ​​​​​ഗി, സി​​​​​റ്റി മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹ​​​​​ർ​​​​​ജി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up