രോഗിയെ മഞ്ചൽ കെട്ടി ചുമന്നുകൊണ്ടുപോകുന്നവർ.
മൂന്നാർ: റോഡിന്റെ അഭാവത്തിൽ രോഗികളെ ചുമന്ന് ആശുപത്രിയിൽ എത്തിക്കുന്ന ദുരിതപൂർണമായ അവസ്ഥയ്ക്ക് മാറ്റമില്ലാതെ ഇടമലക്കുടി.
നൂറടിക്കുടി സ്വദേശിയായ അജയ് (33) എന്ന യുവാവിനെ നാട്ടുകാർ ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പനി ബാധിച്ച് അഞ്ചു ദിവസമായി കുടിയിൽ കിടപ്പിലായിരുന്ന യുവാവ് തീർത്തും അവശനായതോടെ കുടിനിവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നൂറടിക്കുടി മുതൽ വെള്ളവാരക്കുടിവരെ കാട്ടിലൂടെ ഒറ്റയടിപ്പാത മാത്രമാണുള്ളത്. വെള്ളവാരക്കുടി മുതൽ കേപ്പക്കാടു വരെ താത്കാലികമായി ഓഫ്-റോഡ് ഉണ്ടെങ്കിലും കുണ്ടുംകുഴികളും നിറഞ്ഞ് വളരെ ശോചനീയാവസ്ഥയിലുള്ള റോഡാണിത്.
ഇവിടെ യാത്രാസൗകര്യമോ ജീപ്പുകളോ ലഭ്യമല്ലാത്തതിനാൽ വെള്ളവാരക്കുടിയിലെ നിവാസികൾ അദ്ദേഹത്തെ മഞ്ചൽ കെട്ടിയാണ് ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുവന്നത്.
Tags : Idamalakudi Patient Rushed Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash