Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falling

എംഎൽഎഹോസ്റ്റലിൽനിന്ന് വീണ് മുൻമന്ത്രി മരിച്ചു

ല​​​ക്നോ: എംഎൽഎഹോ​​​സ്റ്റ​​​ലി​​​ൽ​​​നി​​​ന്ന് വീ​​​ണ് മുൻ മന്ത്രി മ​​​രി​​​ച്ചു. ബി​​​ജെ​​​പി നേതാവ് നാ​​​നാ​​​ക് റാം ​​​ഭു​​​ർ​​​ജി(68) ആണ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ പിൻഭാ​​​ഗ​​​ത്തു​​​നിന്ന് താ​​​ഴെ വീ​​​ണ​​​ത്.

ഒ​​​രാ​​​ൾ വീ​​​ണു​​​കി​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​രം എം​​​എ​​​ൽ​​​എഹോ​​​സ്റ്റ​​​ലി​​​ന്‍റെ ചു​​​മത​​​ല​​​യു​​​ള്ള ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് എ​​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മു​​ൻ​​ മ​​ന്ത്രി​​യാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യത്. ഉ​​ട​​ൻതന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നാ​​​നാ​​​ക് റാം ​​​ഭു​​​ർ​​​ജി​​​ക്ക് മു​​​റി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹം എ​​​ങ്ങ​​​നെ കെ​​​ട്ടി​​​ട​​​ത്തി​​​ലെ​​​ത്തി എ​​​ന്ന​​​തി​​​ലും അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തി​​​ലും വ്യ​​​ക്ത​​​ത​​​യി​​​ല്ല.

വി​​​ഷാ​​​ദ​​​രോ​​​ഗം ബാ​​​ധി​​​ച്ചി​​​രു​​​ന്ന ഭുർജി സ​​​മീ​​​പ​​​നാ​​​ളു​​​ക​​​ളി​​​ൽ ഹോ​​​സ്റ്റ​​​ലി​​​നു സ​​​മീ​​​പം ചു​​​റ്റി​​​ത്തി​​​രി​​​യാ​​​റു​​​ണ്ടായിരുന്നു. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ ല​​​ഭി​​​ച്ച​​​ശേ​​​ഷം വി​​​ശ​​​ദമായി അന്വേഷിക്കുമെന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

ജോ​ലി​ക്കി​ടെ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

അ​മ്പ​ല​പ്പു​ഴ: ജോ​ലി​ക്കി​ടെ ക​ട​ലി​ൽ വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന വ​ട​ക്കേ വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ്യാം​കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്.

കാ​യം​കു​ളം തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. 40 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന കാ​ർ​മ്മ​ൽ എ​ന്ന ലൈ​ല​ന്‍റ് വ​ള്ള​ത്തി​ൽ വ​ല വ​ലി​ക്കു​ന്ന​തി​നി​തി​ടെ ശ്യാം​കു​മാ​ർ ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ഡു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. സം​സ്‌​കാ​രം ഇ​ന്ന്. അ​മ്മ-​മ​ണി​യ​മ്മ. ഭാ​ര്യ- റീ​ജ. മ​ക്ക​ൾ-​ആ​ദി​ത്യ​ൻ, ആ​ദ​ർ​ശ്.

Kerala

റി​സോ​ര്‍​ട്ടി​ലെ നീ​ന്ത​ല്‍​കു​ള​ത്തി​ല്‍ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മു​ക്കം: റി​സോ​ര്‍​ട്ടി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ വീ​ണ് മൂ​ന്നു വ​യ​സു​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു. അ​രീ​ക്കോ​ട് പൂ​വ​ത്തി​ക്ക​ല്‍ സ്വ​ദേ​ശി ആ​സി​ഫി​ന്‍റെ മ​ക​ന്‍ ഇ​വാ​ന്‍ ആ​സി​ഫ് ആ​ണ് മ​രി​ച്ച​ത്.

ഊ​ര്‍​ങ്ങാ​ട്ട​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ന്നൂ​ര്‍​ക​ണ്ടി​യി​ലു​ള്ള റി​സോ​ര്‍​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം റി​സോ​ര്‍​ട്ടി​ല്‍ എ​ത്തി​യ കു​ടും​ബം മ​ട​ങ്ങി​പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ നീ​ന്ത​ല്‍ കു​ള​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ പു​റ​ത്തെ​ടു​ത്ത് അ​രീ​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു

മു​​​ള്ളേ​​​രി​​​യ: ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​ന്‍ കു​​​ള​​​ത്തി​​​ല്‍ വീ​​​ണു മ​​​രി​​​ച്ചു. മു​​​ള്ളേ​​​രി​​​യ കാ​​​ര്‍​ളെ​​​യി​​​ലെ രോ​​​ഹി​​​ത് ഷെ​​​ട്ടി​- ദി​​​വ്യ​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​ന്‍ ദേ​​​വാം​​​ഗാ​​​ണ് മ​​​രി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ട്ടി​​​യെ വീ​​​ട്ടി​​​ല്‍ കാ​​​ണാ​​​തി​​​രു​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് അ​​​ടു​​​ത്തു​​​ള്ള ക​​​മു​​​കി​​​ന്‍ തോ​​​ട്ട​​​ത്തി​​​ലെ കു​​​ള​​​ത്തി​​​ല്‍ വീ​​​ണ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ന്‍ പു​​​റ​​​ത്തെ​​​ടു​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ആ​​​ദൂ​​​ര്‍ പോലീ​​​സ് കേ​​​സെ​​​ടു​​​ത്തു. സ​​​ഹോ​​​ദ​​​ര​​​ന്‍: ദേ​​​വാ​​​നു​​​ഷ്.

Kerala

കിണറ്റിൽ വീണ് യുവാവ് മരിച്ചു

നീ​ണ്ടൂ​ർ: കി​ണ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ർ ക​ല്ലു​ങ്ക​ൽ പ​റ​മ്പി​ൽ സ​നി​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കി​ണ​റി​ന്‍റെ ആ​ൾ​മ​റ കെ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ​നി​ഷ് കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സ​നീ​ഷ് വീ​ട്ടി​ൽ എ​ത്തി​യി​ല്ല​ന്ന വി​വ​രം വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തെ കി​ണ​റി​ന്‍റെ അ​ടു​ത്ത് ചെ​രു​പ്പ് കി​ട​ക്കു​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് കോ​ട്ട​യ​ത്തുനി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി കി​ണ​റ്റി​ൽനി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​നി​ഷ് കി​ണ​റി​ന്‍റെ കെ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

National

സം​വി​ധാ​യ​ക​ന്‍ അ​നി​ക് ദ​ത്ത ടെ​റ​സി​ല്‍​നി​ന്നു വീ​ണ് മരിച്ചു

കോ​​​​​ല്‍​ക്ക​​​​​ത്ത: ബം​​​​​ഗാ​​​​​ളി​​​​​ലെ പ്ര​​​​​ശ​​​​​സ്ത ച​​​​​ല​​​​​ച്ചി​​​​​ത്ര സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ അ​​​​​നി​​​​​ക് ദ​​​​​ത്ത​​​​​യെ ടെ​​​​​റ​​​​​സി​​​​​ല്‍​നി​​​​​ന്നു വീ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​ന്ന​​​​​ലെ ദ​​​​​ക്ഷി​​​​​ണ കോ​​​​​ല്‍​ക്ക​​​​​ത്ത​​​​​യി​​​​​ലെ അ​​​​​ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ല്‍വ​​​​​ച്ചാ​​​​​ണ് സം​​​​​ഭ​​​​​വം.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന് പി​​​​​ന്നാ​​​​​ലെ ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ധാ​​​​​ക്കൂ​​​​​രി​​​​​യ​​യ്​​​​​ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ന്‍ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്ന് പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍ അ​​​​​റി​​​​​യി​​​​​ച്ചു. വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് നി​​​​​ര​​​​​വ​​​​​ധി ന​​​​​ടീ​ന​​​​​ട​​​​​ന്മാ​​​​​രും സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​രും ബം​​​​​ഗാ​​​​​ളി ച​​​​​ല​​​​​ച്ചി​​​​​ത്ര മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​മു​​​​​ഖ​​​​​രും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ച്ചേ​​​​​ര്‍​ന്നു.

2012ല്‍ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ‘ഭൂ​​​​​ത​​​​​ര്‍ ഭ​​​​​വി​​​​​ഷ്യ​​​​​ത്’ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​നി​​​​​ക് ദ​​​​​ത്ത ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്.

ഹൊ​​​​​റ​​​​​ര്‍ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ രാ​​​​​ഷ്‌​​​​ട്രീ​​​​യ-​​​​​സാ​​​​​മൂ​​​​​ഹി​​​​​ക വി​​​​​മ​​​​​ര്‍​ശ​​​​​ന​​​​​ങ്ങ​​​​​ള്‍ കോ​​​​​ര്‍​ത്തി​​​​​ണ​​​​​ക്കി​​​​​യ ഈ ​​​​​ചി​​​​​ത്രം ബം​​​​​ഗാ​​​​​ളി സി​​​​​നി​​​​​മ​​​​​യി​​​​​ലെ ഒ​​​​​രു നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലാ​​​​​യി​​​​​ട്ടാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ‘ആ​​​​​ശ്ച​​​​​ര്യ പ്ര​​​​​ദീ​​​​​പ്’, ‘അ​​​​​പ​​​​​രാ​​​​​ജി​​​​​തോ’, ‘മേ​​​​​ഘ്നാ​​​​​ദ്‌​​​​​ബോ​​​​​ധ് ര​​​​​ഹ​​​​​സ്യ’, ‘ബ​​​​​രു​​​​​ണ്‍​ബാ​​​​​ബു​​​​​ര്‍ ബോ​​​​​ന്ധു’തു​​​​​ട​​​​​ങ്ങി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ളും അ​​​​​ദ്ദേ​​​​​ഹം സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

National

രൂ​പ നൂ​റി​ലേ​ക്ക് വീ​ഴു​ന്നു!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രൂ​​​​പ​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് വി​​​​ല​​​​യി​​​​ടി​​​​വും ത​​​​ക​​​​ർ​​​​ച്ച​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് വേ​​​​ഗ​​​​ത​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്നു. ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​ല്യം 96.96ലേ​​​​ക്ക് ഇ​​​​ന്ന​​​​ലെ കൂ​​​​പ്പു​​​​കു​​​​ത്തി​​​​യി​​​​ട്ടും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും കാ​​​​ര്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​തെ ഉ​​​​റ​​​​ക്കം ന​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ നൂ​​​​റു രൂ​​​​പ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴാ​​​​ൻ ഇ​​​​നി വൈ​​​​കി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു ആ​​​​ശ​​​​ങ്ക.

ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മാ​​​​ത്ര​​​​മ​​​​ല്ല, പാ​​​​ക്കി​​​​സ്ഥാ​​​​ൻ രൂ​​​​പ​​​​യ്ക്കെ​​​​തി​​​​രേ​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യ ടാ​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ പോ​​​​ലും ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ വി​​​​ല കു​​​​ത്ത​​​​നെ​​​​ ഇടി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ ഒ​​​​രു രൂ​​​​പ വാ​​​​ങ്ങാ​​​​ൻ 3.29 പാ​​​​ക്കി​​​​സ്ഥാ​​​​നി രൂ​​​​പ ന​​​​ൽ​​​​ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ 2.90 രൂ​​​​പ​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു. ഒ​​​​രു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ട് പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ 11.86 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. ബം​​​​ഗ്ലാ​​​​ദേ​​​​ശ് ടാ​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ 10 ശ​​​​ത​​​​മാ​​​​നം വീ​​​​ണു. ഒ​​​​രു രൂ​​​​പ​​​​യ്ക്ക് 1.42 ടാ​​​​ക്ക ആ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ 1.28 ടാ​​​​ക്ക ആ​​​​യാ​​​​ണു രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ​​​​ത്.

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​റ​​​​യു​​​​ന്ന​​​​ത് ക​​​​റ​​​​ൻ​​​​സി വി​​​​പ​​​​ണി​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ഭ്യാ​​​​സം, വി​​​​ദേ​​​​ശ യാ​​​​ത്ര​​​​ക​​​​ൾ, ഇ​​​​റ​​​​ക്കു​​​​മ​​​​തി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബി​​​​സി​​​​ന​​​​സ് ചെ​​​​ല​​​​വു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, എ​​​​ൽ​​​​പി​​​​ജി (ദ്ര​​​​വീ​​​​കൃ​​​​ത പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം), സി​​​​എ​​​​ൻ​​​​ജി (പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം), വ്യോ​​​​മ​​​​യാ​​​​ന ഇ​​​​ന്ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ല ഒ​​​​ന്നി​​​​ലേ​​​​റെ ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി കൂ​​​​ട്ടി​​​​യ​​​​ത് രാ​​​​ജ്യ​​​​ത്താ​​​​കെ വ​​​​ൻ വി​​​​ല​​​​ക്ക​​​​യ​​​​റ്റം​ സൃ​​​​ഷ്‌​​​ടി​​​ക്കാ​​​​നും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ കു​​​​ത്ത​​​​നെ കൂ​​​​ടാ​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കും. ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത ആ​​​​പ്പി​​​​ളും ഓ​​​​റ​​​​ഞ്ചും ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും മു​​​​ത​​​​ൽ മൊ​​​​ബൈ​​​​ൽ ചി​​​​പ്പു​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ വി​​​​ല ഉ​​​​യ​​​​രും. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഭാ​​​​രം ഗ​​​​ണ്യ​​​​മാ​​​​യി കൂ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് ഇ​​​​ന്ത്യ ആ​​​​റാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് താ​​​​ഴ്ന്നു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നാ​​​​ണ്യ​​​നി​​​​ധി​​​​യു​​​​ടെ (ഐ​​​​എം​​​​എ​​​​ഫ്) ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​പ്പാ​​​​നും യു​​​​കെ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന, ജ​​​​ർ​​​​മ​​​​നി എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ.

ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 100 രൂ​​​​പ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യെ​​​​ന്ന ക​​​​ട​​​​മ​​​പോ​​​​ലും കേ​​​​ന്ദ്ര​​​​വും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കും വി​​​​സ്മ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​പ​​​​ണി​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

International

ന്യൂയോർക്കിൽ മാൻഹോളിൽ വീണ വനിത മരിച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ മാ​ൻ​ഹോ​ളി​ൽ വീ​ണ് വ​നി​ത മ​രി​ച്ചു. മാ​ൻ​ഹാ​ട്ട​നി​ലെ റോ​ഡു​വ​ക്കി​ൽ കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ കാ​ലു​കു​ത്തി​യ അ​ന്പ​ത്താ​റു​കാ​രി മൂടിയില്ലാത്ത കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കു​ഴി​ക്ക് മൂ​ന്നു മീ​റ്റ​ർ ആ​ഴ​മു​ണ്ടാ​യി​രു​ന്നു. ഉ​ട​നെ​ത്തി​യ പോ​ലീ​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന വ​നി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

സം​ഭ​വ​ത്തി​ന് ഏ​താ​നും മി​നി​റ്റ് മു​ന്പ് റോ​ഡി​ലൂ​ടെ ഒ​രു ട്ര​ക്ക് പോ​യ​പ്പോ​ൾ കു​ഴി​യു​ടെ മൂ​ടി നീ​ങ്ങി​പ്പോ​യ​താ​ണെ​ന്നു ക​ണ്ടെ​ത്തി.

Business

കൂ​പ്പു​കു​ത്തി രൂ​പ

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ​​യു​​ള്ള രൂ​​പ​​യു​​ടെ താ​​ഴ്ച തു​​ട​​രു​​ന്നു. ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​ക​​ളി​​ൽ ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​ന​​മാ​​ണ് രൂ​​പ ന​​ട​​ത്തു​​ത്. ഇ​​ന്ന​​ലെ 96 ക​​ട​​ന്ന രൂ​​പ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ച​​യാ​​ണ് നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം സെ​​ഷ​​നി​​ലാ​​ണ് രൂ​​പ ഇ​​ടി​​വ് നേ​​രി​​ട്ടു​​ന്ന​​ത്.

ഡോ​​ള​​റി​​നെ​​തി​​രേ 96.35ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഭൗ​​മ​​രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നി​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ഉ​​യ​​രു​​ന്ന​​തും ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ടു​​ന്ന​​തു​​മാ​​ണ് രൂ​​പ​​യെ ബാ​​ധി​​ക്കു​​ന്ന​​ത്.

യു​​എ​​സും ഇ​​റാ​​നും ത​​മ്മി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ പൊ​​തു​​വാ​​യ അ​​നു​​കൂ​​ല​​സാ​​ഹ​​ച​​ര്യം മ​​ങ്ങു​​ക​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​നാ​​ണ്യ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

തു​ട​രു​ന്ന ആ​ഗോ​ള ഭൗ​മ​രാ​ഷ്‌ട്രീ​യ പി​രി​മു​റു​ക്കം രൂ​പ​യു​ടെ മൂ​ല്യം 100നു ​മു​ക​ളി​ലേ​ക്ക് താ​ഴ്ത്താ​നു​ള്ള സാ​ധ്യ​ത നി​രീ​ക്ഷ​ക​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ഇ​​ന്ത്യ അ​​ട​​ക്ക​​മു​​ള്ള വ​​ള​​ർ​​ന്നു​​വ​​രു​​ന്ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം വ​​ലി​​യ സ​​മ്മ​​ർ​​ദ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​യി വി​​പ​​ണി വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് രാ​​ജ്യ​​ത്തു നി​​ന്നു​​ള്ള ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് വ​​ർ​​ധി​​പ്പി​​ക്കും. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ (എ​​ഫ്പി​​ഐ) നി​​ല​​വി​​ൽ​​ത​​ന്നെ വി​​ല്പ​​ന​​ക്കാ​​രാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​ത് ഡോ​​ള​​റി​​ന്‍റെ ഒ​​ഴു​​ക്ക് ശ​​ക്ത​​മാ​​ക്കും.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ച് മാ​​ർ​​ക്ക​​റ്റി​​ൽ രൂ​​പ 96.19 നി​​ര​​ക്കി​​ൽ വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ചു. താ​​ഴേ​​ക്കു പോ​​യ രൂ​​പ 96.39ലെ​​ത്തി.

അ​​വ​​സാ​​നം വെ​​ള്ളി​​യാ​​ഴ്ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 54 പൈ​​സ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ 96 ക​​ട​​ന്ന രൂ​​പ അ​​വ​​സാ​​നം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യാ​​യ 95.81ൽ ​​ക്ലോ​​സ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​ർ സൂ​​ചി​​ക 99.14 നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സൂ​​ചി​​ക​​യി​​ൽ 0.14 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് വ്യാ​​പാ​​ര​​ത്തി​​ൽ 0.65 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 109.97 ഡോ​​ള​​ർ എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Kerala

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​​​രി​​​ട്ടി: കീ​​​ഴ്പ​​ള്ളി​​​യി​​​ൽ ആ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. കീ​​​ഴ്പ​​ള്ളി ടൗ​​​ണി​​​ലെ മ​​​ത്സ്യ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ കോ​​​ഴി​​​യോ​​​ടെ കാ​​​പ്പാ​​​ട​​​ൻ കു​​​ഞ്ഞ​​​മ്മ​​​ദ് (53) ആ​​​ണു മ​​​രി​​​ച്ച​​​ത്.

പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ഉ​​​ട​​​ൻ കീ​​​ഴ്പ്പ​​​ള്ളി​​​യി​​​ലെ സ്വ​​​കാ​​​ര്യ ക്ലി​​​നി​​​ക്കി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്ന് പ​​ത്തി​​ന് ​പു​​​തി​​​യ​​​ങ്ങാ​​​ടി മ​​​ഖാ​​​മി​​​ൽ. ആ​​​റ​​​ള​​​ത്തെ കാ​​​പ്പാ​​​ട​​​ൻ അ​​​ബ്‌​​​ദു​​​ള്ള- ആ​​​ലീ​​​മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്.

ഭാ​​​ര്യ: സു​​​ബൈ​​​ദ. മ​​​ക്ക​​​ൾ: അ​​​ഫ്സ​​​ൽ, അ​​​ഫ്‌​​​സീ​​​ല, ന​​​ജ ഫാ​​​ത്തി​​​മ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഇ​​​ബ്രാ​​​ഹിം, യൂ​​​സ​​​ഫ്, സൈ​​​ന​​​ബ, അ​​​ഷ്റ​​​ഫ്.

District News

തെ​ങ്ങി​ൽനി​ന്ന് വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

മ​ഞ്ചേ​രി: തെ​ങ്ങി​ൽനി​ന്ന് വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​യ്യ​നാ​ട് തോ​ട്ടു​പൊ​യി​ൽ പൊ​ട്ടി​ക്ക​ല്ല് ക​ട്ട​ക്കാ​ട​ൻ അ​ബ്ദു​ൾ ഗ​ഫൂ​ർ (38) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​വീ​ട്ടി​ൽനി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം.

15 വ​ർ​ഷ​മാ​യി തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് ഗ​ഫൂ​ർ. ആ​ദ്യം മ​ഞ്ചേ​രി​യി​ലെ​യും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​മ​രി​ച്ചു.

ഭാ​ര്യ: ഷ​മീ​ന (മാ​ഞ്ചേ​രി). മ​ക​ൾ: ഇ​ൻ​ഷ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് സ​ലീം, ഖൈ​റു​ന്നീ​സ, താ​ഹി​റ, ഉ​മ്മു​ൽ ഫ​ള്‌ല. പി​താ​വ്: അ​ബ്ദു​റ​ഹ്മാ​ൻ. മാ​താ​വ്: ആ​യി​ഷ.

District News

യു​വാ​വ് ക​ണി​ക്കൊ​ന്ന​യി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി: വി​ഷു​ദി​ന​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ക​ണി​ക്കൊ​ന്ന പൂ ​പ​റി​ക്കാ​ന്‍ ക​യ​റി​യ യു​വാ​വ് മ​ര​ത്തി​ല്‍ നി​ന്നു വീ​ണു മ​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം കു​ള​ക്ക​ട​ശേ​രി​യി​ല്‍ ബാ​ബു​വി​ന്‍റെ​യും ഭ​ഗ​വ​തി​യു​ടെ​യും മ​ക​ന്‍ ശ്രീ​നാ​ഥ് (36) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ല്‍​പ​ക്ക​ത്തെ വീ​ട്ടി​ലെ ക​ണി​ക്കൊ​ന്ന​യി​ല്‍ പൂ ​പ​റി​ക്കാ​ന്‍ ക​യ​റി​യ​താ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും. ഭാ​ര്യ: അ​ഖി​ല. മ​ക്ക​ള്‍: ദേ​വ​പ്രി​യ,രു​ദ്ര​ദേ​വ്.

District News

ക​യ​റി​ൽ​ത്ത​ട്ടി വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: റോ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ സ്കൂ​ട്ട​ർ ത​ട്ടി വീ​ണു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യാ​ത്രി​ക​ൻ മ​രി​ച്ചു. ഉ​ളി​യൂ​ർ ല​തി​ക മ​ന്ദി​ര​ത്തി​ൽ ജ​യ​ച​ന്ദ്ര​ദേ​വ് (62) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നു ന് ​രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര മു​ള്ളി​ല​വ​ൻ​മൂ​ട് കാ​ര​ക്കോ​ണം ക്ഷേ​ത്ര ആ​ർ​ച്ചി​ന് സ​മീ​പം റോ​ഡി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

റോ​ഡി​ന്‍റെ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ൽ കു​റു​കെ ക​യ​ർ കെ​ട്ടി​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ദേ​വ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു. കാ​ച്ചാ​ണി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​ഭാ​ര്യ: സു​ജ. മ​ക്ക​ൾ: ഗൗ​രി, കാ​ർ​ത്തി.

Kerala

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്

ക​​​ണ്ണൂ​​​ർ: നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ ട്ര‍െ​​​യി​​​നി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ വീ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ധ്യാ​​​പി​​​ക​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

യാ​​​ത്ര​​​യ്ക്കി​​​ടെ കു​​​ടി​​​വെ​​​ള്ളം വാ​​​ങ്ങാ​​​ൻ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​റ​​​ങ്ങി​​​യ ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​റ്റ് സ്വ​​​ദേ​​​ശി​​​നി രോ​​​ഹി​​​ണി (30)ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ന​​​ട്ടെ​​​ല്ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ അ​​​ധ്യാ​​​പി​​​ക​​​യെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Latest News

Corehub Up