പി. അക്ഷയ് മാധ്യമങ്ങളെ കാണുന്നു
തൃശൂർ: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വൻതോതിൽ കള്ളപ്പണം ഒഴുക്കിയെന്ന ഗുരുതര ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി രംഗത്ത്. 17 ചാക്കുകളിലായി ഏകദേശം 25 കോടിയോളം രൂപയുടെ കള്ളപ്പണം ഓഫീസിലെത്തിച്ചെന്നാണ് മുൻ ഓഫീസ് സെക്രട്ടറിയായ പി. അക്ഷയ് വെളിപ്പെടുത്തിയത്.
പണമെത്തിച്ച സമയത്ത് ഓഫീസിലെ സിസിടിവി കാമറകൾ ഓഫ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും അക്ഷയ് ആരോപിക്കുന്നു. ഈ അനധികൃത പണമിടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ തന്നെ ചുമതലകളിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Tags : Allegations BlackMoney BJP Thrissur Office