അപകടത്തിന്റെ സിസിടിവി ദൃശ്യം
കാസർഗോഡ്: കാസർഗോഡ് നഗരത്തിലെ മാർക്കറ്റിന് സമീപം സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്. കാസർഗോഡ് സർക്കാർ യുപി സ്കൂൾ, മഡോണ എയുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കാസർഗോകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗതയും അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ കയറ്റി ഓടിച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഓട്ടോറിക്ഷയിൽ സാധാരണ സീറ്റിന് പുറമേ അധികമായി ഒരു തട്ട് കൂടി നിർമിച്ച് അതിലാണ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നത്.
അമിതവേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പരിക്കേറ്റവർക്ക് പുറമേ കൂടുതൽ കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നോ എന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.
Tags :