x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചൊതുക്കുന്നതിനെ വിമർശിച്ച് ശ്രീ ശ്രീ രവിശങ്കർ

വെബ് ഡെസ്ക്
Published: July 22, 2026 12:15 PM IST | Updated: July 22, 2026 12:15 PM IST

ശ്രീ ശ്രീ രവിശങ്കർ, ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം (വലത്ത്)

ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.

ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.

അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.

അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags : SriSriRaviShankar StudentProtests Delhi Neet Deepika DeepikaNewspaper BreakingNews NewsUpdate Neetexam Education

Recent News

Corehub Up