Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neetexam

എൻടിഎയിൽ പുതിയ നിയമനങ്ങൾ

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യ ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യി​​​ലേ​​​ക്ക് (എ​​​ൻ​​​ടി​​​എ) സു​​​പ്ര​​​ധാ​​​ന നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ. ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ​​​രീ​​​ക്ഷാ സ​​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ വ​​​ലി​​​യ അ​​​ഴി​​​ച്ചു​​​പ​​​ണി​​​ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ട് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രെ​​​യും ഒ​​​രു ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റെ​​​യു​​​മാ​​​ണ് കേ​​​ന്ദ്രം എ​​​ൻ​​​ടി​​​എ​​​യി​​​ലേ​​​ക്കു പു​​​തു​​​താ​​​യി നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ര​​​വി കു​​​മാ​​​ർ സിം​​​ഗി​​​നെ​​​യും ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വി. ​​​പ്ര​​​സ​​​ന്ന വെ​​​ങ്കി​​​ടേ​​​ഷി​​​നെ​​​യു​​​മാ​​​ണ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ റ​​​വ​​​ന്യു സ​​​ർ​​​വീ​​​സി​​​ന്‍റെ 2016 ബാ​​​ച്ച് ഉ​​​ദ്യോ​​​​ഗ​​​സ്ഥ​​​നാ​​​യ അ​​​മി​​​ത് സാം​​​ദാ​​​രി​​​യ​​​യാ​​​ണ് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​റു​​​നൂ​​​റി​​​ന​​​ടു​​​ത്ത് വി​​​ദ​​​​ഗ്ധ​​​രെ എ​​​ൻ​​​ടി​​​എ​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​നു പു​​​തി​​​യ സ്പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളെ നി​​​യ​​​മി​​​ച്ച എ​​​ൻ​​​ടി​​​എ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ച​​​തു​​​ർ​​​ത​​​ല ചെ​​​ക്കിം​​​​ഗ് സം​​​വി​​​ധാ​​​ന​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.

അ​​​തി​​​നി​​​ടെ, പ​​​രീ​​​ക്ഷാ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്രം രൂ​​​പീ​​​ക​​​രി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ് (എ​​​ച്ച്പി​​​ടി​​​എ​​​ഫ്) ശി​​​പാ​​​ർ​​​ശ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​മ​​​ഗ്ര​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ​​​നി​​​ന്നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നും മ​​​റ്റു ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

പൊ​​​തു പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും സു​​​ര​​​ക്ഷ​​​യും, പ​​​രീ​​​ക്ഷാ രൂ​​​പ​​​ക​​​ൽ​​​പ​​​ന, ഭ​​​ര​​​ണം, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും, പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യ​​​ൽ, ക​​​ണ്ടെ​​​ത്ത​​​ൽ, പ​​​രി​​​ഹാ​​​രം, സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​ക​​​ട​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സി​​​നു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാം.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ സ​മ​രം: തി​രി​ച്ച​ടി​ച്ച് എ​ൻ​ഡി​എ; പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ അ​തി​രൂ​ക്ഷ​മാ​കു​ന്നു. നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യ്‌​ക്കെ​തി​രെ എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന് പ​ക​രം ബ​ഹ​ള​മു​ണ്ടാ​ക്കി സ​ഭ ത​ട​സ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ല​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഇ​വ​രെ അറസ്റ്റ് ചെയ്യുകയും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചൊതുക്കുന്നതിനെ വിമർശിച്ച് ശ്രീ ശ്രീ രവിശങ്കർ

ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം ക്ഷമയോടെ കേൾക്കണമെന്നും ആശയവിനിമയത്തിലെ തകർച്ച ആർക്കും ഗുണം ചെയ്യില്ലെന്നും ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുവാക്കൾ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം വളരെപ്പെട്ടെന്നു തന്നെ വൈറലായി.

ചർച്ചകളുടെ അഭാവം രാജ്യത്തിന് ദോഷകരമാണ്. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതലമുറയുടെ ആവശ്യങ്ങളും ആശങ്കകളും ഭരണാധികാരികൾ ക്ഷമയോടെ കേൾക്കണമെന്നും ആവശ്യപ്പെട്ടു.

അക്രമമോ പ്രതിഷേധങ്ങളോ പര്യാപ്തമല്ലെന്നും ചർച്ചകളിലൂടെയും സമാധാനപരമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകൂയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ട് ഓഫ് ലിവിംഗ് (The Art of Living) സംഘടനയിലൂടെ യുവാക്കൾക്കിടയിലും പ്രവർത്തിക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ.

അദ്ദേഹത്തെ പോലുള്ളവരും വിദ്യാർഥികളുടെ പ്രക്ഷോഭത്തെ സർക്കാർ നേരിടുന്ന രീതിയെ വിമർശിച്ചു രംഗത്തുവരുന്നത് സർക്കാരിനു കൂടുതൽ സമ്മർദമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Kerala

നീറ്റ് പരീക്ഷ: ഓണ്‍ലൈനിൽ പഠിച്ച് ജോഹാന്‍ നേടിയത് മികച്ച വിജയം

ച​​​ങ്ങ​​​നാ​​​ശേ​​​രി: ഓ​​​ണ്‍ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ച്ചാ​​ണ് ജോ​​​ഹാ​​​ന്‍ ജോ​​​ബ് നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ അ​​ഖി​​ലേ​​ന്ത‍്യാ ത​​ല​​ത്തി​​ൽ 69-ാം റാ​​​ങ്ക് നേ​​ടി​​യ​​ത്. ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ ജോ​​​ഹാ​​​ന്‍ ജോ​​​ബ് മൂ​​​ന്നു​​​വ​​​ര്‍ഷ​​​മാ​​​യി പാ​​​ലാ ബ്രി​​​ല്യ​​​ന്‍റ് സ്റ്റ​​​ഡി സെ​​​ന്‍റ​​​റി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു പ്ര​​​സി​​​ഡ​​​ന്‍സി സ്‌​​​കൂ​​​ളാ​​​ണ് പ്ല​​​സ് ടൂ​​​വ​​​രെ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ക്ലാ​​​സു​​​ക​​​ളെ​​​ല്ലാം ഓ​​​ണ്‍ലൈ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​റ്റ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. പ​​​രീ​​​ക്ഷ​​​ക​​​ള്‍ ബം​​​ഗ​​​ളൂ​​​രി​​​ലെ ഓ​​​ഫ്‌​​​ലൈ​​​ന്‍ സെ​​​ന്‍റ​​​റി​​​ലെ​​​ത്തി എ​​​ഴു​​​തു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ബി​​​എ​​​സ്ഇ പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​യി​​​ല്‍ 98.4 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്ക് വാ​​​ങ്ങി സ്‌​​​കൂ​​​ള്‍ ടോ​​​പ്പ​​​റാ​​​യാ​​​ണ് വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.

ബം​​​ഗ​​​ളൂ​​​രു വി​​​പ്രോ​​​യി​​​ല്‍ സെ​​​യി​​​ല്‍സ് മാ​​​നേ​​​ജ​​രാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി വാ​​​ഴ​​​പ്പ​​​ള്ളി മ​​​തു​​​മൂ​​​ല തോ​​​ട്ടാ​​​ശേ​​​രി ജോ​​​ബ് കെ. ​​​ജോ​​​സ്-​​​ആ​​​ന്‍ നീ​​​തു ദ​​​മ്പ​​​തി​​​മാ​​​രു​​​ടെ മ​​​ക​​​നാ​​​ണ് ജോ​​​ഹാ​​​ന്‍ ജോ​​​ബ്. ബം​​​ഗ​​​ളൂ​​​രു പ്ര​​​സി​​​ഡ​​​ന്‍സി സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് ആ​​​ന്‍ നീ​​​തു. ഏ​​​ക​​​സ​​​ഹോ​​​ദ​​​ര​​​ന്‍ റ​​​യാ​​​ന്‍ ഇ​​​തേ സ്‌​​​കൂ​​​ളി​​​ലെ എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യാ​​​ണ്.

Latest News

Corehub Up