പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപുർ സ്വദേശിനി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്.
പരീക്ഷയിൽ വെറും 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് അങ്കിതയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Tags : Deepika BreakingNews NeetExam Student