x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലോ​ഷ്യ​സി​നെ കാ​ണാ​തി​രു​ന്ന​ത് തി​ര​ക്ക് മൂ​ലം; ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 22, 2026 12:09 PM IST | Updated: July 22, 2026 12:45 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. താ​ൻ ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ളെ നേ​രി​ൽ കാ​ണാ​റു​ള്ള​താ​ണെ​ന്നും ആ​ർ​ക്കും അ​നു​മ​തി നി​ഷേ​ധി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദ​യ​വാ​യി ഇ​ത്ത​രം തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

തേ​വ​ര കോ​ള​ജി​ൽ വ​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സി​നെ കാ​ണാ​ൻ വി​സ​മ്മ​തി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ തി​ര​ക്കു​ക​ൾ മൂ​ല​മാ​ണ് അ​വി​ടെ നി​ന്ന് വേ​ഗ​ത്തി​ൽ മ​ട​ങ്ങേ​ണ്ടി വ​ന്ന​തെ​ന്നും രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ താ​ൻ എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : V D Satheesan KSU Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth

Recent News

Corehub Up