x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മം: ആ​രോ​പ​ണവി​ധേ​യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊച്ചി ബ്യൂറോ
Published: July 22, 2026 11:56 AM IST | Updated: July 22, 2026 11:56 AM IST

Image for representation

കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ചൊവ്വാഴ്ച രാ​ത്രി വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി ജീവനൊടുക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി​യ​തു ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ചൊവ്വാഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന് ആ​രോ​പി​ച്ച് ആ​ലു​വ അ​ശോ​ക​പു​രം പാ​ട​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ബി​നു (35), ഭാ​ര്യ ബി​ന്‍​സി (32) എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ജീവനൊടുക്കാൻ ശ്ര​മി​ച്ച​ത്.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ ബി​നു ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ വ​ച്ച് ഭാ​ര്യയ്​ക്കൊ​പ്പം അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

ജീവനൊടുക്കാൻ പോ​വു​ക​യാ​ണെ​ന്ന് ബി​നു സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സു​ഹൃ​ത്ത് ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പം ആം​ബു​ല​ന്‍​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം വി​വാ​ഹശേ​ഷ​വും ബി​നു​വു​മാ​യു​ള്ള സൗ​ഹൃ​ദം തു​ട​ര്‍​ന്ന യു​വ​തി ഇ​യാ​ളു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ഇ​വ​ര്‍ ഒ​രു​മി​ച്ചു​ള്ള ചി​ത്രം യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന് ബി​നു അ​യ​ച്ചു. തു​ട​ര്‍​ന്നാ​ണ് യു​വ​തി ബി​നു​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നു​വി​ന് കോ​ട​തി ജാ​മ്യം ന​ല്‍​കി​യിരു​ന്നു.

Tags : HighCourt Couple Accused

Recent News

Corehub Up