x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവര്‍ക്കും നേരെ അസഭ്യവർഷം; യുവാവ് പിടിയില്‍

കൊച്ചി ബ്യൂറോ
Published: July 22, 2026 02:05 PM IST | Updated: July 22, 2026 02:05 PM IST

Image for representation

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തിയ പ്രതി പിടിയില്‍. പച്ചാളം സ്വദേശി അരുണ്‍ ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പച്ചാളം കെ.എസ് ഉദയന്‍ റോഡില്‍ വച്ചായിരുന്നു സംഭവം.

മദ്യപിച്ച് അലക്ഷ്യമായി സ്‌കൂട്ടര്‍ ഓടിച്ചു വന്ന യുവാവ് ഡ്രൈവറെയും വാഹനത്തിലുണ്ടായ ജഡ്ജിയെയും അസഭ്യം പറയുകയായിരുന്നു. ജഡ്ജിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ നോര്‍ത്ത് പോലീസില്‍ നല്‍കിയ പരാതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനും പരസ്യമായി അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.

Tags : Youth Arrest VerbalAbuse HighCourt Judge

Recent News

Corehub Up