x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദേ​ശാ​ഭി​മാ​നി'യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല; എം. ​സ്വ​രാ​ജ്

വെബ് ഡെസ്ക്
Published: July 22, 2026 11:33 AM IST | Updated: July 22, 2026 11:58 AM IST

എം.സ്വരാജ്

തിരുവനന്തപുരം: ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ വ​രു​ന്ന ലേ​ഖ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​ള്ള​ട​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചോ മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട ബാ​ധ്യ​ത പാ​ർ​ട്ടി​ക്ക് ഇ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്. ദേ​ശാ​ഭി​മാ​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വാ​സ്ത​വ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണെ​ന്നും ഇ​ത് മാ​ധ്യ​മ ധാ​ർ​മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ച്ച​ടി​ച്ച പ​ത്രം വി​ത​ര​ണം ചെ​യ്തി​ല്ല എ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​നു​സ്മ​ര​ണം ഒ​ഴി​വാ​ക്കി​യെ​ന്നും പ്ര​ത്യേ​ക ലേ​ഖ​നം അ​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​ത്രം അ​ച്ച​ടി​ക്കാ​ൻ വൈ​കി​യ​ത്.

വാ​രാ​ന്തപ്പ​തി​പ്പി​ലേ​ക്ക് വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ര​ച​ന​ക​ളി​ൽ ഏ​ത് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം, ഏ​ത് മാ​റ്റി​വെ​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ദേ​ശാ​ഭി​മാ​നി​യാ​ണ്. അ​ത് മ​റ്റു​ള്ള​വ​രോ​ട് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.​ആ​ർ. അ​ജ​യ​നെ​തി​രെ നി​ല​വി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന് അ​നു​സൃ​ത​മാ​യി ന​ട​പ​ടി വേ​ണ​മെ​ങ്കി​ൽ എ​ടു​ക്കും, ഇ​ല്ലെ​ങ്കി​ൽ ഉ​ണ്ടാ​കി​ല്ല. അ​തി​ൽ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags : M. Swaraj Deshabhimani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up