x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് കോ​ടി​ക്ക് മ​ന്ത്രി​പ​ദ​വി; വ്യാ​ജ ഫോ​ൺ കോ​ൾ കേ​സി​ലെ സിം ​ഉ​ട​മ​യെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 09:55 AM IST | Updated: July 22, 2026 10:40 AM IST

വിദ്യാ ബാ​ല​കൃ​ഷ്ണൻ എംഎൽഎ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ എം.​എ​ൽ.​എ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന് മ​ന്ത്രി പ​ദ​വി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ സിം ​കാ​ർ​ഡ് ഉ​ട​മ​യെ പോ​ലീ​സ് ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് സിം ​കാ​ർ​ഡ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

പോ​ലീ​സ് സം​ഘം ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ​ത്തി ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ, ത​ന്‍റെ ഫോ​ൺ മു​ൻ​പ് മോ​ഷ​ണം പോ​യ​താ​ണെ​ന്നും ത​നി​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.

സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​യാ​ക്കാ​ൻ മൂ​ന്ന് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന് ഫോ​ൺ കോ​ൾ വ​ന്ന​ത്. പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ഡി.​എ​സ്. രാ​ജ്കു​മാ​ർ എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ത​ട്ടി​പ്പ് ശ്ര​മം. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് വി​ദ്യ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ.​പി. ഷൗ​ക്ക​ത്ത​ലി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ആ​ൾ​മാ​റാ​ട്ടം, ഐ​ടി ആ​ക്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി സൈ​ബ​ർ ക്രൈം ​എ​സി​പി എ​സ്.​എം. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. എം​പി​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ​ക്കും സ​മാ​ന​മാ​യ വ്യാ​ജ ഫോ​ൺ കോ​ളു​ക​ൾ ല​ഭി​ച്ചി​രു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags : Fake Phone Call MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up