x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രേ​യു​ള്ള റി​പ്പോ​ർ​ട്ട്: ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ പ​രി​ഗ​ണി​ച്ചേ​ക്കും 

വെബ് ഡെസ്ക്
Published: July 22, 2026 07:52 AM IST | Updated: July 22, 2026 07:52 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ ‘ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​’ കേ​​​സ് അ​​​ട്ടി​​​മ​​​റി​​​യി​​​ലെ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ സ​​​ഹി​​​ത​​​മു​​​ള്ള എ​​​സ്ഐ​​​ടി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മം. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​യാ​​​ൽ അ​​​ജി​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​യോ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​മോ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​ർ എ​​​സ്ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളെ​​​ല്ലാം നി​​​ഷേ​​​ധി​​​ച്ച് എ​​​ഴു​​​തി ത​​​യാ​​​റാ​​​ക്കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം പ്ര​​​ത്യേ​​​ക ദൂ​​​ത​​​ൻ വ​​​ശം ഡി​​​ജി​​​പി​​​ക്ക് കൈ​​​മാ​​​റി. കേ​​​സ് അ​​​ട്ടി​​​മ​​​റി​​​യി​​​ൽ ത​​​നി​​​ക്ക് പ​​​ങ്കി​​​ല്ലെ​​​ന്നും കേ​​​സ് ഡ​​​യ​​​റി തി​​​രു​​​ത്താ​​​ൻ ആ​​​രോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ജി​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ ഉ​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ൾ താ​​​ൻ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​യ​​​നാ​​​ട്ടി​​​ൽ ആ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ഡി​​​ജി​​​പി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ സ​​​ഹി​​​ത​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കു കൈ​​​മാ​​​റി.

Tags : ADGPAjithKumar Cabinet meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up