എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാർ. ഡിജിപിക്ക് നൽകിയ പ്രാഥമിക വിശദീകരണത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനായി തന്റെ യാത്രാ വിവരങ്ങൾ അടക്കമുള്ള തെളിവുകളും അദ്ദേഹം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്ന് എഡിജിപി വ്യക്തമാക്കി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പ്രത്യേകമായി വിളിപ്പിച്ചു കണ്ടിട്ടില്ലെന്നും, ഓഫീസിൽ വരുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നുമാണ് എഡിജിപിയുടെ വാദം.
Tags : MR Ajith Kumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash