x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: July 22, 2026 05:00 AM IST | Updated: July 22, 2026 05:00 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട വി​വ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം) കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നാ​സി​യ സ​ൽ​മ, ഇ​വ​രു​ടെ മ​ക​ൾ, മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​യ്ക്ക് ന​വീ​ദ്, ഇ​ള​യ മ​ക​ൾ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ലെ സൈ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ന​വീ​ദ് 10 വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ പോ​ലീ​സി​ൽ നി​ന്നും അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ന​വീ​ദി​ന്‍റെ പി​താ​വ് ഷെ​യ്ക്ക് അ​ബ്ദു​ൾ സ​യീ​ദ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര വി​സ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

Tags : road accident us hyderabad woman children dies

Recent News

Corehub Up