സോനം വാംഗ്ചുക്
ന്യൂഡൽഹി: ഡൽഹിയിലെ നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുകിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സന്ദർശിച്ചു. മൂന്നാഴ്ചയോളം നീണ്ട ഉപവാസത്തിനൊടുവിലാണ് വാംഗ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളെ പോലീസ് മോചിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്ന് സന്ദർശനത്തിന് ശേഷം ജെ.പി നദ്ദ പ്രതികരിച്ചു.
Tags : Sonam Wangchuk hospital CJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash