x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു ന​ൽ​കി​യി​ല്ല; അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും ബ​ന്ദി​യാ​ക്കി മ​ർ​ദി​ച്ചു, നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 06:55 AM IST | Updated: July 22, 2026 06:55 AM IST

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു ന​ൽ​കാ​ത്ത​തി​ന് അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും ബ​ന്ദി​യാ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി സു​ധീ​ഷ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​പെ​ണ്‍​കു​ട്ടി​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മ​ർ​ദി​ച്ച് കു​ഴി​ച്ചി​ടാ​ൻ ഒ​രു കു​ഴി​യും വീ​ടി​ന് പി​ന്നി​ൽ പ്ര​തി​ക​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ കു​മാ​റി​നെ​യും മ​ക​ൻ അ​ച്ചു​വി​നെ​യു​മാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബ​ന്ദി​യാ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. മ​തി​ര തെ​റ്റി​മൂ​ട് സ്വ​ദേ​ശി സു​ധീ​ഷ് മ​ർ​ദ​ന​മേ​റ്റ അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ളെ വി​വാ​ഹം ആ​ലോ​ചി​ച്ചി​രു​ന്നു. കു​ടും​ബം ഇ​ത് നി​ര​സി​ച്ച​തി​ലാ​യി​രു​ന്നു പ്ര​തി​കാ​രം.

ആ​സൂ​ത്രി​ത​മാ​യി​ട്ടാ​യി​രു​ന്നു പ്ര​തി​ക​ള്‍ കെ​ണി ഒ​രു​ക്കി​യ​ത്. സു​ധീ​ഷി​ന്‍റെ അ​മ്മൂ​മ്മ​യ്‌​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​മാ​ണ് ഇ​ടി​മു​റി​യാ​ക്കി​യ​ത്. ശ​ബ്ദം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ ഒ​രു മു​റി​യി​ൽ പ്ര​ത്യേ​ക സ​ജീ​ക​ര​ങ്ങ​ള്‍ ചെ​യ്തു.

വീ​ട്ടു​പ​ണി​ക്കാ​ണെ​ന്ന് പ​റ​ഞ്ഞ് അ​നി​ലി​നെ വി​ളി​ച്ചു വ​രു​ത്തി. കൈ​കാ​ലു​ക​ള്‍ കെ​ട്ടി ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് അ​നി​ലി​നെ മ​ർ​ദി​ച്ചു. അ​നി​ലി​നെ​ക്കൊ​ണ്ട് മ​ക​ൻ അ​ച്ചു​വി​നെ വി​ളി​ച്ചു വ​രു​ത്തി. ഒ​രു പ​ക​ലും രാ​ത്രി​യും മ​ർ​ദി​ച്ചു. രാ​ത്രി​യാ​യ​പ്പോ​ള്‍ അ​നി​ലി​ന്‍റെ ഭാ​ര്യ​യെ​യും വി​ളി​ച്ചു വ​രു​ത്താ​ൻ ശ്ര​മി​ച്ചു. വ​രാ​തി​രു​ന്ന​പ്പോ​ള്‍ സു​ധീ​ഷ് അ​ച്ചു​വി​നെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി അ​മ്മ​യെ വി​ളി​ച്ചു​വ​രു​ത്താ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ അ​ച്ചു വി​വ​രം അ​മ്മ​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പോ​ലീ​സി​ലേ​ക്ക് വി​വ​രം കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് അ​നി​ലി​നെ​യും പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​പ്പോ​ഴേ​ക്കും ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും ഉ​പേ​ക്ഷി​ച്ച സു​ധീ​ഷും കൂ​ട്ടു​കാ​രാ​യ ആ​രോ​മ​ൽ ലാ​ൽ​കൃ​ഷ്ണ, അ​രു​ണ്‍ എ​ന്നി​ർ ര​ക്ഷ​പ്പെ​ട്ടു. പ​ള​നി​യി​ൽ പോ​യി ത​ല​മൊ​ട്ട​യ​ടി​ച്ച ശേ​ഷം ചി​ത​യ​റ​യി​ലു​ള്ള ഒ​രു പാ​റ​മ​ട​യി​ൽ ഒ​ളി​ച്ചി​രു​ന്നു. പോ​ലീ​സ് വ​ഞ്ഞ​പ്പോ​ള്‍ പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​ർ രാ​വി​ലെ കീ​ഴ​ട​ങ്ങി. സു​ധീ​ഷ് ഉ​ച്ച​ക്ക് ശേ​ഷ​വും കീ​ഴ​ട​ങ്ങി.

Tags : Marriage ProposalRejected Father Brother Beaten AccusedArrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up