x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​മ​ർ​ജ​ൻ​സി ഡോ​ർ തു​റ​ന്ന യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 12:37 PM IST | Updated: July 22, 2026 12:37 PM IST

പ്രതീകാത്മക ചിത്രം

സൂ​റ​റ്റ്: സൂ​റ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് വാ​തി​ൽ തു​റ​ന്ന യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ഹി​തേ​ന്ദ്ര മാ​നി​യ എ​ന്ന വ്യാ​പാ​രി​യെ​യാ​ണ് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രും സി​ഐ​എ​സ്എ​ഫ് സേ​ന​യും ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി ദു​മാ​സ് പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.​ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​യോ​ടെ സൂ​റ​റ്റി​ൽ നി​ന്ന് ഗോ​വ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന ഇ​ൻ​ഡി​ഗോ 6ഇ-419 ​വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 3:20-ഓ​ടെ വി​മാ​നം യാ​ത്ര​തി​രി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. തു​ട​ര്‍​ന്ന് 19എ ​സീ​റ്റി​ലി​രു​ന്ന ഹി​തേ​ന്ദ്ര​യെ വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സി​ന് കൈ​മാ​റി.

എ​ന്നാ​ൽ അ​ബ​ദ്ധ​ത്തി​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഹി​തേ​ന്ദ്ര പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സീ​റ്റ് പി​ന്നി​ലേ​ക്ക് ചാ​രി​യി​ടാ​നാ​യി ഹാ​ൻ​ഡി​ൽ വ​ലി​ച്ച് നോ​ക്കി​യ​പ്പോ​ൾ മാ​റി​പ്പോ​യ​താ​ണെ​ന്നും എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റി​ന്‍റെ വാ​തി​ലാ​ണെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി. അ​ബ​ദ്ധം മ​ന​സി​ലാ​യ ഉ​ട​ൻ ത​ന്നെ കാ​ബി​ൻ ക്രൂ​വി​നെ വി​വ​ര​മ​റി​യി​ച്ച​താ​യും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഗോ​വ​യി​ലേ​ക്ക് പോ​കാ​നാ​ണ് ഹി​തേ​ന്ദ്ര വി​മാ​ന​ത്തി​ൽ ക​യ​റി​യ​ത്. ഇ​യാ​ളു​ടെ പ്ര​വ​ർ​ത്തി​ക്ക് പി​ന്നി​ൽ മ​നഃ​പൂ​ർ​വ​മു​ള്ള എ​ന്തെ​ങ്കി​ലും ല​ക്ഷ്യ​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​വി. പ​ട്ടേ​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​മാ​നം യാ​ത്ര തു​ട​ർ​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി എ​മ​ർ​ജ​ൻ​സി ഡോ​ർ കൈ​കാ​ര്യം ചെ​യ്ത​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Passenger EmergencyDoor TakeOff

Recent News

Corehub Up