x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 01:21 PM IST | Updated: July 22, 2026 01:21 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു​വി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്ന് ഇ​രു​മ്പ് പെ​ട്ടി​യി​ൽ ഒ​ളി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കൃ​ഷ്ണ കു​മാ​ർ ജാ​ട്ടാ​ണ് ഭാ​ര്യ സ​ലോ​ച​ന (34)യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ജൂ​ലൈ 18-നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ങ്കി​ലും നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കൃ​ഷ്ണ മ​ദ്യ​പി​ക്കാ​നാ​യി പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ സലോ​ച​ന ന​ല്‍​കി​യി​ല്ല. കോ​പാ​കു​ല​നാ​യ ഇ​യാ​ൾ സ​ലോ​ച​ന​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ കെ​ട്ടി​യി​ട്ട് വീ​ടി​നു​ള്ളി​ലെ ഇ​രു​മ്പ് പെ​ട്ടി​യി​ൽ വ​ച്ച് പൂ​ട്ടു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ പ്ര​തി ത​ന്‍റെ പ​രി​ച​യ​ക്കാ​ര​നോ​ട് പ​റ​യു​ക​യും ഇ​യാ​ള്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ദ​മ്പ​തി​ക​ള്‍​ക്ക് 16 വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ കു​ട്ടി വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. അ​മ്മ എ​വി​ടെ​യോ പോ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് തി​രി​ച്ചെ​ത്തി​യ മ​ക​നോ​ട് കൃ​ഷ്ണ പ​റ​ഞ്ഞ​ത്.

2009 -ൽ ​ആ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മൃ​ത​ദേ​ഹം ഇ​പ്പോ​ള്‍ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Tags : Deepika Crime Police Arrest

Recent News

Corehub Up