x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളു​ക്കു​മ​ലയിൽ കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 02:30 PM IST | Updated: July 22, 2026 02:30 PM IST

കൊളുക്കുമല

ഇ​ടു​ക്കി: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കൊ​ളു​ക്കു​മ​ല സിം​ഹ​പ്പാ​റ​യി​ൽ പാ​റ​യി​ൽ നി​ന്ന് കാ​ൽ​തെ​ന്നി 200 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ കാ​ർ​ത്തി​കി​നെ​യാ​ണ് ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ശാ​ന്ത​ൻ​പാ​റ പോ​ലീ​സും രാ​ജാ​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് കാ​ർ​ത്തി​ക് കൊ​ളു​ക്കു​മ​ല​യി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ സിം​ഹ​പ്പാ​റ​യി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ ത​ല​ക​റ​ങ്ങി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​ഴ​മേ​റി​യ കൊ​ക്ക​യാ​യ​തി​നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ത​മി​ഴ്‌​നാ​ടി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​താ​യി​രു​ന്നി​ട്ടും ത​മി​ഴ്‌​നാ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഒ​ടു​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. . ഒ​രു മാ​സം മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് മ​റ്റൊ​രു യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ചി​രു​ന്നു.

Tags : Kolukkumalai Gorge Rescue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up