x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ളു​ക്കു​മ​ല​യി​ൽ യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം

വെബ് ഡെസ്ക്
Published: July 22, 2026 01:26 PM IST | Updated: July 22, 2026 01:26 PM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ​ത്തി​ക്

ഇ​ടു​ക്കി: കൊ​ളു​ക്കു​മ​ല സിം​ഹ​പ്പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വാ​വ് ആ​ഴ​മേ​റി​യ കൊ​ക്ക​യി​ലേ​ക്ക് വീ​ണു. ചെ​ന്നൈ സ്വ​ദേ​ശി കാ​ർ​ത്തി​ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് കാ​ർ​ത്തി​ക് കൊ​ളു​ക്കു​മ​ല​യി​ലെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച കൊ​ളു​ക്കു​മ​ല​യി​ലെ​ത്തി​യ ഇ​വ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സിം​ഹ​പ്പാ​റ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

പാ​റ​യി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ർ​ത്തി​ക് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ത് ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആ​ഴ​മേ​റി​യ കൊ​ക്ക​യാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ദു​ഷ്ക​ര​മാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ശാ​ന്ത​ൻ​പാ​റ പോ​ലീ​സും രാ​ജാ​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ​യെ​ത്തി​യ ശേ​ഷ​മേ തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കൂ. ഒ​രു മാ​സം മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് മ​റ്റൊ​രു യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണ് മ​രിച്ചിരുന്നു.

Tags : Kolukkumalai Man Falls Gorge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up