x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വജ്രത്തിനു തിളക്കം മങ്ങുന്നു; പ്ര​തി​സ​ന്ധി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഖ​നി​ക​ൾ, ഇനി ലാബ് വജ്രങ്ങളുടെ കാലം..!

വേൾഡ് ഡെസ്ക്
Published: July 22, 2026 12:43 PM IST | Updated: July 22, 2026 12:43 PM IST

വജ്രം.

ഭൂ​മി​യു​ടെ ആ​ഴ​ങ്ങ​ളി​ല്‍ വി​രി​ഞ്ഞ അ​ത്ഭു​തം; പ്ര​കാ​ശ​ത്തി​ന്‍റെ നി​ത്യ​വി​സ്മ​യ​താ​രം, വെ​റു​മൊ​രു അ​ല​ങ്കാ​ര‌വ​സ്തു എ​ന്ന​തി​ന​പ്പു​റം, പ്ര​ണ​യ​ത്തി​ന്‍റെയും വി​ശ്വാ​സ​ത്തി​ന്‍റെ​യും മാ​റ്റു​ര​യ്ക്കാ​നാ​വാ​ത്ത മുദ്ര..! എന്നാൽ, വ​ജ്ര​ങ്ങ​ള്‍ ശാ​ശ്വ​ത​മാ​ണ് എ​ന്ന പ​ര​സ്യ​വാ​ച​ക​ത്തി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ സ്വാ​ഭാ​വി​ക വ​ജ്രസാ​മ്രാ​ജ്യ​ത്തി​നു തിളക്കം മങ്ങുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്പോൾ, ഒരു രാജ്യത്തിന്‍റെതന്നെ ശോ​ഭ മ​ങ്ങു​കയാണ്.

നൂറ്റാണ്ടുകളായി, ആ​ഡം​ബ​ര​ത്തി​ന്‍റെ നി​ത്യ​പ്ര​തീ​ക​വും ശാ​ശ്വ​തപ്ര​ണ​യ​ത്തിന്‍റെ അ​ട​യാ​ള​വു​മാ​യി​രു​ന്ന സ്വാ​ഭാ​വി​കവ​ജ്ര​ങ്ങ​ള്‍ വിപണിയിൽനിന്നു മെല്ലെ പിന്മാറുകയാണ്. ​ആ​ഡം​ബ​രസാ​മ്രാ​ജ്യം ഇപ്പോൾ അ​തി​ജീ​വ​ന​ത്തി​നാ​യി പൊ​രു​തു​ന്ന കാഴ്ചയാണുള്ളത്. കൃ​ത്രി​മ​മാ​യി ലാ​ബു​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന, വി​ല​കു​റ​ഞ്ഞ വ​ജ്ര​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വും ആ​ഗോ​ള സാ​മ്പ​ത്തി​കമ​ന്ദ​ത​യും സ്വാ​ഭാ​വി​ക വ​ജ്ര​ങ്ങ​ളു​ടെ വി​പ​ണി​യെ വ​ന്‍ ത​ക​ര്‍​ച്ച​യി​ലേ​ക്കു ത​ള്ളി​വി​ട്ടി​രി​ക്കു​ന്നു. ഈ ​പ്ര​തി​സ​ന്ധി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ഹ​രമേറ്റത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വ​ജ്ര​ഖ​ന​ന മേ​ഖ​ല​യ്ക്കാ​ണ്.

വ​ട​ക്ക​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ലി​മ്പോ​പോ പ്ര​വി​ശ്യ​യ്ക്ക് ക​ന​ത്ത പ്ര​ഹ​ര​മേ​ല്‍​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​മു​ഖ വ​ജ്ര​ഖ​നി​യാ​യ വെ​നീ​ഷ്യാ ഖ​ന​നം നി​ര്‍​ത്തി​വയ്​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വ​ജ്ര ക​യ​റ്റു​മ​തി​യു​ടെ സിം​ഹ​ഭാ​ഗ​വും സം​ഭാ​വ​ന ചെ​യ്തി​രു​ന്ന ഈ ​ഖ​നി​യി​ല്‍ മാത്രം 4,500 പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​ടു​ത്തി​ടെ, ഭൂ​ഗ​ര്‍​ഭ ഖ​ന​നത്തിനായി പ്ര​മു​ഖ വ​ജ്ര ക​മ്പ​നി​യാ​യ ഡി ​ബി​യേ​ഴ്‌​സ് ഗ്രൂ​പ്പ് ര​ണ്ട് ബി​ല്യ​ണ്‍ യൂ​റോ നി​ക്ഷേ​പി​ക്കുകയും ചെയ്തിരുന്നു. എ​ന്നാ​ല്‍ വി​പ​ണിസാഹചര്യങ്ങൾ പ്രതികൂലമായതിനെത്തുടർന്ന്, അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു ഖ​ന​നം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​യിരിക്കുകയാണ്.

ലാ​ബു​ക​ളി​ല്‍ കൃത്രിമമായി സൃഷ്ടിക്കുന്ന വ​ജ്ര​ങ്ങ​ള്‍ ദക്ഷിണാഫ്രിക്കയിലെ ഖനികൾക്കു പ്രഹരമായി മാറിയതായി ധാതുവിഭവമന്ത്രി ഗ്വെദെ മ​ന്താ​ഷെ പറഞ്ഞു. സ്വാ​ഭാ​വി​കവ​ജ്ര​ മേഖല ഇ​പ്പോ​ള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വജ്രമേഖല ​ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെന്ന് ഡയമണ്ട് വ്യവസായ മേഖലയിൽ നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഗാ​രെ​ത് പെ​ന്നി​ പറഞ്ഞു.

സ്വാ​ഭാ​വി​ക വ​ജ്ര​ങ്ങ​ളെ​ക്കാ​ള്‍ 50 മു​ത​ല്‍ 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ ലാബ് വജ്രങ്ങൾ ലഭിക്കും. ഇതു സ്വാഭാവിക വജ്രത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വൻ കുറവുവരുത്തി. വി​വാ​ഹ​ങ്ങ​ള്‍​ക്കു വ​ജ്ര​മോ​തി​രം ന​ല്‍​കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍നിന്നു പു​തു​ത​ല​മു​റ അ​ക​ലു​ന്നതും വജ്രവിപണിയെ തളർത്തി. നിലവിലെ ലോകസാഹചര്യങ്ങളും വജ്രവിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി.

ലാ​ബ് വ​ജ്ര നി​ര്‍​മാ​ണ​ത്തി​ന് ഉ​യ​ര്‍​ന്ന ഊ​ര്‍​ജം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും സ്വാ​ഭാ​വി​ക ഖ​ന​ന​ത്തെ അ​പേ​ക്ഷി​ച്ച് പ​രി​സ്ഥി​തി ആ​ഘാ​തം വ​ള​രെ കു​റ​വാ​ണ്. സ്വാ​ഭാ​വി​ക വ​ജ്രം ഭൂ​മി​ക്ക​ടി​യി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ടാണു രൂ​പ​പ്പെ​ടു​ന്നത്. നിരവധി സ്വാഭാവിക പ്രക്രിയയിലൂടെ, പരുവപ്പെട്ടുവരുന്നതാണ് വജ്രം. എന്നാൽ, ലാ​ബു​ക​ളി​ല്‍ ആ​ഴ്ച​ക​ള്‍ കൊ​ണ്ട് വജ്രങ്ങൾ നിർമിക്കാൻ കഴിയും. അതുകൊണ്ടാണ് സ്വാഭാവികവജ്രത്തിനു വില കൂടുന്നതും ലാബ് വജ്രം കുറഞ്ഞവിലയ്ക്കു ലഭിക്കുന്നതും.

ഖനനം നിർത്തിവയ്ക്കുന്നത്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ വ​ന്‍ തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി​ക്കു കാരണമാകും. 2024-ല്‍ ​വെ​നീ​ഷ്യ ഖ​നി​യി​ല്‍നിന്ന് മു​ന്നൂ​റി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഡി ​ബി​യേ​ഴ്‌​സ് വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. കാ​ന​ഡ​യി​ലെ പ​ദ്ധ​തി വി​പു​ലീ​ക​ര​ണ​ത്തി​ല്‍നി​ന്നും ക​മ്പ​നി പി​ന്മാ​റുകയും ചെയ്തു. നി​ര്‍​ബ​ന്ധി​ത വി​ര​മി​ക്ക​ല്‍, സ്ഥ​ലം​മാ​റ്റം, സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം എ​ന്നി​വ​യി​ലൂ​ടെ തൊ​ഴി​ൽ മേഖലയിലെ ആഘാതം കുറയ്ക്കാനാണ് ശ്രമം. ജീവിതത്തിന്‍റെ ശോഭ കെടരുതല്ലോ..!

Tags : SouthAfricanMine VenetiaMine DeBeers Diamond LabGrownDiamond

Recent News

Corehub Up