ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പർവത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള ‘പിക്ക്ആക്സ് മൗണ്ടൻ’ മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമേൽ പത്തിരട്ടിയായി തിരിച്ചടിയെന്നാണ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേഥും പ്രതികരിച്ചത്.
ഫെബ്രുവരി 28ന് ആരംഭിച്ച ശക്തമായ വ്യോമാക്രമണ പരമ്പരയിലും ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. 300 അടിയിലധികം താഴ്ചയിൽ ഉറപ്പുള്ള ഗ്രാനൈറ്റ് പാറകൾക്ക് അടിയിലാണ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്ന് കരുതപ്പെടുന്നത്.
അതേസമയം, ബഹ്റൈനിൽ ആമസോൺ ഡാറ്റാ ഹബ്ബ് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമൂസിൽ യുഎഇ തീരത്തോട് ചേർന്ന് കപ്പൽ ആക്രമിക്കപ്പെട്ടു. സൗദിക്ക് മേൽ ഹൂത്തികളുടെ നാവിക ഉപരോധം കൂടിയായതോടെ സംഘർഷ സ്ഥിതി സങ്കീർണമാവുകയാണ്.
Tags : Trump Zagros Mountains NuclearWeapons Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash