x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു; വി​ദ്യാ​ർ​ഥി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 22, 2026 03:13 PM IST | Updated: July 22, 2026 03:13 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ചു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

യാ​ത്ര​യ്ക്കി​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ൾ​ക്ക​കം ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​ർ​ന്നു.

അ​പ​ക​ടം ന​ട​ന്ന​ത് ഒ​രു ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യ​തി​നാ​ൽ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തു​ക​യും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Tags : Deepika SchoolBus Fire

Recent News

Corehub Up