x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ആ​ക്ര​മ​ണം; ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ മ​ക​ൾ

വെബ് ഡെസ്ക്
Published: July 22, 2026 03:25 PM IST | Updated: July 22, 2026 04:13 PM IST

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, മ​ക​ൾ നൈ​മി​ഷ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ നൈ​മി​ഷ പ്ര​ധാ​ൻ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പൂ​ട്ടി. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​വും വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ്ലെ​ച്ച​ർ സ്കൂ​ൾ ഓ​ഫ് ലോ ​ആ​ൻ​ഡ് ഡി​പ്ലോ​മ​സി​യി​ൽ നി​ന്നാ​ണ് നൈ​മി​ഷ എ​ൽ​എ​ൽ​എം രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ൽ യു​സ്.-​ഇ​ന്ത്യ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫോ​റ​ത്തി​ൽ സീ​നി​യ​ർ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ.

നീ​റ്റ് ക്ര​മ​ക്കേ​ടി​നെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​വി​ധ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ നൈ​മി​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ക​ണ്ടെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും, വി​ദേ​ശ പ​ഠ​ന​ത്തെ ചോ​ദ്യം ചെ​യ്തും വ്യാ​പ​ക​മാ​യി ക​മ​ന്‍റു​ക​ൾ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, നൈ​മി​ഷ​യ്‌​ക്കെ​തി​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. വി​ഷ​യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും അ​തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബ​ത്തെ​യും മ​ക​ളെ​യും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.

 

Tags : CJP Dharmendra Pradhan Cyber Attack Instagram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up