x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ഹ​ൽ​ക്ക എ​ഡി​റ്റ​ർ ത​രു​ൺ തേ​ജ്പാ​ലി​ന് തി​രി​ച്ച​ടി

വെബ്ഡെസ്ക്
Published: August 26, 2026 01:53 AM IST | Updated: August 26, 2026 01:53 AM IST

ത​​​​രു​​​​ൺ തേ​​​​ജ്പാ​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ കേ​​​​സി​​​​ൽ തെ​​​​ഹ​​​​ൽ​​​​ക്ക മു​​​​ൻ എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ ചീ​​​​ഫ് ത​​​​രു​​​​ൺ തേ​​​​ജ്പാ​​​​ലി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു തി​​​​രി​​​​ച്ച​​​​ടി.

ശി​​​​ക്ഷാ​​​​വി​​​​ധി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​പ്പീ​​​​ലി​​​​ൽ വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നും സെ​​​​പ്റ്റം​​​​ബ​​​​ർ 22ന് ​​​​മു​​​​മ്പാ​​​​യി കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ സാ​​​​ക്ഷ്യ​​​​പ​​​​ത്രം ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സ് അ​​​​ലോ​​​​ക് അ​​​​രാ​​​​ധെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി തേ​​​​ജ്പാ​​​​ലി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച നാ​​​​ലാ​​​​ഴ്ച​​​​ത്തെ സ​​​​മ​​​​യം നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്നും കീ​​​​ഴ​​​​ട​​​​ങ്ങാ​​​​തെ​​​​ത​​​​ന്നെ അ​​​​പ്പീ​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ക​​​​പി​​​​ൽ സി​​​​ബ​​​​ൽ വാ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും ആ​​​​വ​​​​ശ്യം സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

തേ​​​​ജ്പാ​​​​ലി​​​​നെ വെ​​​​റു​​​​തെ​​​​വി​​​​ട്ട വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി റ​​​​ദ്ദാ​​​​ക്കി പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ച ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഗോ​​​​വ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്താ​​​​ണ് അ​​​​ദ്ദേ​​​​ഹം സു​​​​പ്രീ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Tags : TehelkaEditor TarunTejpal SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up