മുല്ലപ്പള്ളി രാമചന്ദ്രന് (ഫയൽ ചിത്രം)
കോഴിക്കോട്: ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയതു തെറ്റായ തീരുമാനമായിരുന്നുവെന്നു മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പേരാമ്പ്രയിലെ സ്വീകരണ യോഗത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി ഇക്കാര്യം തുറന്നടിച്ചത്.
ബേപ്പൂരില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് താന്‍ തുടക്കത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മറ്റൊരു സ്ഥാനാര്ഥിയായിരുന്നെങ്കില് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസിനെ അനായാസം പരാജയപ്പെടുത്താമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പിഴവാണ് ബേപ്പൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ബേപ്പൂരില്‍ കൈപ്പത്തി അല്ലെങ്കില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചിരുന്നുവെങ്കില്‍ പി.വി. അന്‍വര്‍ ജയിക്കുമായിരുന്നുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎല്‍എയുമായ കെ. പ്രവീണ്‍കുമാറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുല്ലപ്പള്ളിയും ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അതിനു പിന്നാലെ, തന്നെ കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തിയെന്ന രൂക്ഷ വിമര്‍ശനം അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ഉന്നയിച്ചിരുന്നു. ബേപ്പൂരില്‍ തന്നെ പരാജയപ്പെടുത്തിയത് ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെയാണെന്നും പാളയത്തിലെ ചതിയും പിന്നില്‍നിന്നുള്ള കുത്തുമാണ് തോല്‍വിക്കു കാരണമായതെന്നുമാണ് പി.വി. അന്‍വര്‍ തുറന്നടിച്ചത്.
Tags : Beypur MullappallyRamachandran Anwar Candidate Mistake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash