x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൽ​ചു​ര​ത്തി​ൽ വൻ മ​ല​യി​ടി​ച്ചി​ൽ

വെബ്ഡെസ്ക്
Published: August 26, 2026 01:09 AM IST | Updated: August 26, 2026 01:09 AM IST

ഇന്നലെ രാ​​​വി​​​ലെ ചു​​​രം​​​പാ​​​ത​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണ നി​​​ല​​​യി​​​ൽ.

കൊ​​​ട്ടി​​​യൂ​​​ർ: തു​​​ട​​​ർ​​​ച്ച​​​യാ​​​യി പെ​​​യ്യു​​​ന്ന മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ കൊ​​​ട്ടി​​​യൂ​​​ർ - ബോ​​​യ്‌​​​സ്ടൗ​​​ൺ പാ​​​ത​​​യി​​​ലെ പാ​​​ൽ​​​ചു​​​രം ചെ​​​കു​​​ത്താ​​​ൻ തോ​​​ടി​​​നു സ​​​മീ​​​പം വ​​​ൻ മ​​​ല​​​യി​​​ടി​​​ച്ചി​​​ൽ.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​നൊ​​​പ്പം വ​​​ലി​​​യ പാ​​​റ​​​ക്ക​​​ല്ലു​​​ക​​​ളും വ​​​ലി​​​യ​​​തോ​​​തി​​​ൽ മ​​​ണ്ണും പാ​​​ത​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളെ ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഈ ​​​പ്ര​​​ധാ​​​ന മ​​​ല​​​യോ​​​ര​​പാ​​​ത വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചു.

ഈ ​​​വ​​​ഴി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ഭീ​​​തി​​​ജ​​​ന​​​ക​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ യാ​​​ത്രി​​​ക​​​ർ​​ത​​​ന്നെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മു​​​മ്പും ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​തേ പ്ര​​​ദേ​​​ശ​​​ത്ത് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ശ​​​ക്ത​​​മാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ വൈ​​​ദ്യു​​​ത​​​തൂ​​​ണു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. പ്ര​​​ദേ​​​ശ​​​ത്തെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം നി​​​ല​​​ച്ചു.

മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും മ​​​ഴ ക​​​ന​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​നി​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഭീ​​​ഷ​​​ണി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത് മു​​​ൻ​​​നി​​​ർ​​​ത്തി യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി അ​​​മ്പാ​​​യ​​​ത്തോ​​​ട് ടൗ​​​ണി​​​ൽ ഗ​​​താ​​​ഗ​​​തം നി​​​രോ​​​ധി​​​ച്ച് പോലീ​​​സും റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​രും ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു.

ഗ​​താ​​ഗ​​തനി​​യ​​ന്ത്ര​​ണം തു​​ട​​രും

ക​​ണ്ണൂ​​ർ: പാ​​ൽ​​ചു​​ര​​ത്ത് ചെ​​കു​​ത്താ​​ൻ തോ​​ടി​​നു സ​​മീ​​പം ഇ​​നി​​യും മ​​ണ്ണി​​ടി​​ച്ചി​​ൽ സാ​​ധ്യ​​യു​​ള്ള​​തി​​നാ​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം തു​​ട​​രു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ പി. ​​വി​​ഷ്ണു​​രാ​​ജ് അ​​റി​​യി​​ച്ചു. വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ണ്ണി​​ടി​​ച്ചി​​ൽ ഉ​​ണ്ടാ​​യ ഭാ​​ഗ​​ത്തെ ത​​ട​​സ​​ങ്ങ​​ൾ നീ​​ക്കി​​യെ​​ങ്കി​​ലും ഇ​​നി​​യും മ​​ണ്ണി​​ടി​​ച്ചി​​ൽ സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യാ​​നാ​​കി​​ല്ലെ​​ന്ന റി​​പ്പോ​​ർ​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം തു​​ട​​രു​​ന്ന​​ത്.​​

ഇ​​നി​​യൊ​​രു അ​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ നി​​യ​​ന്ത്ര​​ണം തു​​ട​​രു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു. ​​പ്ര​​ദേ​​ശ​​ത്ത് ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പാ​​ൽ​​ചു​​രം വ​​ഴി പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ നെ​​ടു​​ന്പൊ​​യി​​ൽ-​​പേ​​രിയ ചു​​രം വ​​ഴി ക​​ട​​ന്നുപോ​​ക​​ണ​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Tags : Landslide Occurred Palchuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up