x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​റേ​റി​യം കി​ട്ടാ​തെ ബി​എ​ൽ​ഒ​മാ​ർ, ഓ​ണ​ക്കാ​ല​ത്തും സ​ങ്ക​ടം

ആ​​ന്‍റോ ജേ​​ക്ക​​ബ്
Published: August 26, 2026 01:06 AM IST | Updated: August 26, 2026 01:06 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സ​​മ​​ഗ്ര വോ​​ട്ട​​ർ​​പ​​ട്ടി​​ക പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നും (എ​​സ്ഐ​​ആ​​ർ) മാ​​സ​​ങ്ങ​​ളോ​​ളം ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത ബി​​എ​​ൽ​​ഒമാ​​ർ​​ക്ക് ഓ​​ണ​​ത്തി​​നും ഓ​​ണ​​റേ​​റി​​യ​​വും ഇ​​ൻ​​സെ​​ന്‍റീ​​വും ഇ​​ല്ല.

അ​​ഞ്ഞൂ​​റോ​​ളം വീ​​ടു​​ക​​ൾ ക​​യ​​റിയി​​റ​​ങ്ങി വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തി​​യ 30,471 ബി​​എ​​ൽ​​ഒ​​മാ​​രാ​​ണ് അ​​ർ​​ഹ​​മാ​​യ പ്ര​​തി​​ഫ​​ലം ല​​ഭി​​ക്കാ​​തെ ദു​​രി​​ത​​ത്തി​​ലാ​​യ​​ത്. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​ട്ടി​ക്ക് പ്ര​തി​ഫ​ല​മാ​യി ല​​ഭി​​ച്ച 2,000 രൂ​പ മാ​​ത്ര​​മാ​​ണ് ഇ​​വ​​ർ​​ക്കാ​​കെ ഇ​ക്കാ​ല​യ​ള​വി​ൽ ല​​ഭി​​ച്ച​​ത്.

2025 ഏ​​പ്രി​​ൽ മു​​ത​​ൽ 2026 മാ​​ർ​​ച്ച് വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ല​​ഭി​​ക്കേ​​ണ്ട ഓ​​ണ​​റേ​​റി​​യം12,000 രൂ​​പ (പ്ര​​തി​​മാ​​സം 1000 രൂ​​പ)​​യും എ​​സ്ഐ​​ആ​​റി​​ന് പ്ര​​ഖ്യാ​​പി​​ച്ച സ്പെ​​ഷ​​ൽ ഇ​​ൻ​​സെ​​ന്‍റീ​​വ് 6,000 രൂ​​പ​​യു​​മാ​​ണ് ഇ​​തു​​വ​​രെ​​യും ബി​​എ​​ൽ​​ഒ​​മാ​​ർ​​ക്ക് കി​​ട്ടാ​​ത്ത​​ത്. സ്പെ​​ഷ​​ൽ ഇ​​ൻ​​സെ​​ന്‍റീ​​വ് അ​​നു​​വ​​ദി​​ച്ച് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ 2025 ഓ​​ഗ​​സ്റ്റി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് കേ​​ര​​ള​​ത്തി​​ൽ ഇ​​തു​​വ​​രെ ന​​ട​​പ്പാ​​ക്കി​​യി​​ട്ടി​​ല്ല.

എ​​സ്ഐ​​ആ​​റി​​ന്‍റെ എ​​ന്യു​​മ​​റേ​​ഷ​​ൻ ഫോം ​​വി​​ത​​ര​​ണ​​ത്തി​​നും വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​നും പൂ​​രി​​പ്പി​​ച്ച ഫോ​​മു​​ക​​ൾ തി​​രി​​കെ വാ​​ങ്ങു​​ന്ന​​തി​​നും ഹി​​യ​​റിം​​ഗ് നോ​​ട്ടീ​​സ് ന​​ൽ​​കു​​ന്ന​​തി​​നു​​മാ​​യി പ​​ല​​വ​​ട്ടം വീ​​ടു​​ക​​ളി​​ൽ പോ​​യ​​തി​​ന്‍റെ യാ​​ത്രാ​​ച്ചെ​​ല​​വ്, ഭ​​ക്ഷ​​ണം, ഇ​​ന്‍റ​​ർ​​നെ​​റ്റ് തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് ബി​​എ​​ൽ​​ഒ​​മാ​​ർ സ്വ​​ന്തം പോ​​ക്ക​​റ്റി​​ൽ​​നി​​ന്നാ​​ണ് പ​​ണം മു​​ട​​ക്കി​​യ​​ത്.

വ​​നി​​താ ബി​​എ​​ൽ​​ഒ മാ​​ർ ഓ​​ട്ടോ​​യ​​ട​​ക്കം വാ​​ഹ​​ന​​ങ്ങ​​ളെ​​യും ആ​​ശ്ര​​യി​​ച്ചു. ഓ​​ണ​​ത്തി​​നെ​​ങ്കി​​ലും ത​​ങ്ങ​​ളു​​ടെ പ്ര​​തി​​ഫ​​ലം കി​​ട്ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു ബി​​എ​​ൽ​​ഒ​​മാ​​ർ.

Tags : BLO Onam FaceGloomy WithoutHonorarium Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up