x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ പു​ഴ​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം

വെബ് ഡെസ്‌ക്
Published: August 25, 2026 11:35 PM IST | Updated: August 25, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ: എ​റ​ണാ​കു​ളം ആ​ലു​വ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ മ​റ്റൊ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ലു​വ മ​ഹി​ളാ​ല​യം പാ​ല​ത്തി​ന​ടു​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ങ്ക​മാ​ലി സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ ഇ​യാ​ളെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ മാ​ള സ്വ​ദേ​ശി അ​ഫ്സ​ലി​നാ​യാ​ണ് പു​ഴ​യി​ല്‍ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ‌

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പാ​ല​ത്തി​ൽ നി​ന്നും ആ​രോ വീ​ഴു​ന്ന​ത് ക​ണ്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഫ്സ​ലി​ന്‍റെ ബൈ​ക്ക് സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. അ​ഫ്സ​ലി​നാ​യു​ള്ള പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

 

Tags : Aluva Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up