Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mistake

ബ്രെ​ക്സി​റ്റ് അ​ബ​ദ്ധം; തി​രി​ച്ചു​പോ​ക്കിലാ​ണ് ബ്രി​ട്ട​ന്‍റെ ഭാ​വി

ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് സ​​​​​​​​മ്പൂ​​​​​​​​ര്‍​ണ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ ഇ​​​​​​​​ന്ന് ര​​​​​​​​ണ്ട​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. എ​​​​​​​​ന്നാ​​​​​​​​ൽ, അ​​​​​​​​തി​​​​​​​​ന​​​​​​​​പ്പു​​​​​​​​റം വം​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ര​​​​​​​​വി​​​​​​​​ന് ചു​​​​​​​​വ​​​​​​​​ന്ന​​​​​​​​പ​​​​​​​​ര​​​​​​​​വ​​​​​​​​താ​​​​​​​​നി വി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വ​​​​​​​​ലി​​​​​​​​യ ദു​​​​​​​​ര​​​​​​​​ന്തം. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രെ ‘ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര ശ​​​​​​​​ത്രു​​​​​​​​ക്ക​​​​​​​​ളെ’​​​​​​​​ന്ന് മു​​​​​​​​ദ്ര​​​​​​​​കു​​​​​​​​ത്തി, യു​​​​​​​​ദ്ധാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര യൂ​​​​​​​​റോ​​​​​​​​പ്പ് ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ച്ച മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളെ ത​​​​​​​​ക​​​​​​​​ര്‍​ത്തെ​​​​​​​​റി​​​​​​​​യു​​​​​​​​ന്ന വം​​​​​​​​ശീ​​​​​​​​യ വി​​​​​​​​ദ്വേ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ധ്വ​​​​​​​​നി​​​​​​​​യാ​​​​​​​​ണ് അ​​​​​​​​തു കേ​​​​​​​​ള്‍​പ്പി​​​​​​​​ച്ച​​​​​​​​ത്.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​രാ​​​​​​​​നു​​​​​​​​ള്ള ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് ഇ​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞ ജൂ​​​​​​​​ണി​​​​​​​​ൽ ഒ​​​​​​​​രു പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ട് തി​​​​​​​​ക​​​​​​​​ഞ്ഞു. വ​​​​​​​​ള​​​​​​​​രെ നേ​​​​​​​​രി​​​​​​​​യ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നാ​​​​​​​​ണ് അ​​​​​​​​തു സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​റ്റൊ​​​​​​​​രു വ​​​​​​​​സ്തു​​​​​​​​ത. അ​​​​​​​​ര ദ​​​​​​​​ശാ​​​​​​​​ബ്ദ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ നീ​​​​​​​​ണ്ട രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ അ​​​​​​​​നി​​​​​​​​ശ്ചി​​​​​​​​ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കും സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ത​​​​​​​​ക​​​​​​​​ര്‍​ച്ച​​​​​​​​യ്ക്കും ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തെ​​​​​​​​ത്ത​​​​​​​​ന്നെ ഭി​​​​​​​​ന്നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സാ​​​​​​​​മൂ​​​​​​​​ഹ്യ, രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ അ​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴു​​​​​​​​ക്കു​​​​​​​​ക​​​​​​​​ള്‍​ക്കു​​​​​​​​മാ​​​​​​​​ണ് ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് വ​​​​​​​​ഴി​​​​​​​​വ​​​​​​​​ച്ച​​​​​​​​ത്.

‘ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് ജോ​​​​​​​​ലി​​​​​​​​ക​​​​​​​​ൾ ബ്രി​​​​​​​​ട്ടീ​​​​​​​​ഷു​​​​​​​​കാ​​​​​​​​ര്‍​ക്ക്’ എ​​​​​​​​ന്ന വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം നാ​​​​​​​​സി ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ലെ വം​​​​​​​​ശീ​​​​​​​​യ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​യും ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​ഥ​​​​​​​​വാ ഉ​​​​​​​​ന്മൂ​​​​​​​​ല​​​​​​​​ന ന​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും ഓ​​​​​​​​ര്‍​മി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. യൂ​​​​​​​​റോ​​​​​​​​പ്പ് എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​ത്തെ പ​​​​​​​​രു​​​​​​​​വ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത ചി​​​​​​​​ല മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള പ്രാ​​​​​​​​ധാ​​​​​​​​ന്യം, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ൽ, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം, സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​മാ​​​​​​​​യി സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ക്കാ​​​​​​​​നും സ​​​​​​​​മൃ​​​​​​​​ദ്ധി പ​​​​​​​​ങ്കി​​​​​​​​ടാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള ചി​​​​​​​​ന്ത...​​​​​​​​ ഇ​​​​​​​​തെ​​​​​​​​ല്ലാ​​​​​​​​മാ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ര​​​​​​​​വോ​​​​​​​​ടെ ത​​​​​​​​ക​​​​​​​​ര്‍​ന്ന​​​​​​​​ടി​​​​​​​​ഞ്ഞ​​​​​​​​ത്.

സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് യൂ​​​​​​​​റോ​​​​​​​​പ്പി​​​​​​​​നെ ന​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ (ഇ​​​​​​​​യു) പി​​​​​​​​റ​​​​​​​​വി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്. സു​​​​​​​​ര​​​​​​​​ക്ഷ, വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യം, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം, സ്വ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ഞ്ചാ​​​​​​​​രം, നീ​​​​​​​​തി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ​​​​​​​​ല്ലാ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​തി​​​​​​​​ന്‍റെ കാ​​​​​​​​ത​​​​​​​​ൽ. ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ വ​​​​​​​​ര്‍​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലോ ശ്രേ​​​​​​​​ഷ്ഠ​​​​​​​​ത​​​​​​​​യി​​​​​​​​ലോ അ​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത​​​​​​​​മാ​​​​​​​​യ​​​​​​​​ല്ലാ​​​​​​​​തെ, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വ​​​​​​​​ന് സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ന​​​​​​​​ല്‍​കു​​​​​​​​ക​​​​​​​​യും ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ര്‍​ന്ന മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​സ്വാ​​​​​​​​ര​​​​​​​​സ്യ​​​​​​​​ങ്ങ​​​​​​​​ളും സം​​​​​​​​ഘ​​​​​​​​ര്‍​ഷ​​​​​​​​ങ്ങ​​​​​​​​ളും ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​ആ​​​​​​​​ശ​​​​​​​​യം ഉ​​​​​​​​യ​​​​​​​​ര്‍​ന്നു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, ച​​​​​​​​രി​​​​​​​​ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി നോ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ എ​​​​​​​​ല്ലാ യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളും ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഈ ‘​​​​​​​​അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ’ പാ​​​​​​​​ലി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല എ​​​​​​​​ന്നു കാ​​​​​​​​ണാം; പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചും ബ്രി​​​​​​​​ട്ട​​​​​​​​ൻ, ഫ്രാ​​​​​​​​ന്‍​സ്, നെ​​​​​​​​ത​​​​​​​​ർ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്സ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ കൊ​​​​​​​​ളോ​​​​​​​​ണി​​​​​​​​യ​​​​​​​​ൽ അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ത് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്. ഈ ​​​​​​​​അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യം അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ചി​​​​​​​​ല ‘ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക​​​​​​​​കാ​​​​​​​​ല’ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍​ക്കും ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

1973 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി ഒ​​​​​​​​ന്നി​​​​​​​​നാ​​​​​​​​ണ് ബ്രി​​​​​​​​ട്ട​​​​​​​​ൻ യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗ​​​​​​​​ത്വ​​​​​​​​മെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്. എ​​​​​​​​ന്താ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ബ്രി​​​​​​​​ട്ട​​​​​​​​ന് ന​​​​​​​​ല്‍​കി​​​​​​​​യ​​​​​​​​ത് എ​​​​​​​​ന്ന ചോ​​​​​​​​ദ‍്യം ഇ​​​​​​​​വി​​​​​​​​ടെ പ്ര​​​​​​​​സ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്? അ​​​​​​​​തി​​​​​​​​നു​​​​​​​​ത്ത​​​​​​​​രം ഇ​​​​​​​​തൊ​​​​​​​​ക്കെ​​​​​​​​യാ​​​​​​​​ണ്: തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍​ക്ക് എ​​​​​​​​വി​​​​​​​​ടെ​​​​​​​​യും തൊ​​​​​​​​ഴി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം, സ്വ​​​​​​​​ത​​​​​​​​ന്ത്ര വി​​​​​​​​പ​​​​​​​​ണി, സു​​​​​​​​സ്ഥി​​​​​​​​ര​​​​​​​​മാ​​​​​​​​യ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​നം, പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക അ​​​​​​​​ഭി​​​​​​​​വൃ​​​​​​​​ദ്ധി, മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളും ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​വും ഉ​​​​​​​​ള്‍​പ്പടെ​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​ര്‍​വ​​​​​​​​ലൗ​​​​​​​​കി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്ക​​​​​​​​ൽ, സ​​​​​​​​ഞ്ചാ​​​​​​​​ര​​​​​​​​സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം, തു​​​​​​​​ല്യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ, പി​​​​​​​​ന്നെ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യും. കൂ​​​​​​​​ടാ​​​​​​​​തെ, വം​​​​​​​​ശീ​​​​​​​​യ പീ​​​​​​​​ഡ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും വം​​​​​​​​ശീ​​​​​​​​യ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്ത​​​​​​​​വും ക​​​​​​​​ര്‍​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യി നി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു, അ​​​​​​​​തൊ​​​​​​​​രു ക്രി​​​​​​​​മി​​​​​​​​ന​​​​​​​​ൽ കു​​​​​​​​റ്റ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. സ​​​​​​​​മൂ​​​​​​​​ഹം കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ കെ​​​​​​​​ട്ടു​​​​​​​​റ​​​​​​​​പ്പു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി മാ​​​​​​​​റി എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഏ​​​​​​​​റ്റ​​​​​​​​വും ശ്ര​​​​​​​​ദ്ധേ​​​​​​​​യ​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യം.

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ സ​​​​​​​​മൂ​​​​​​​​ഹം ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തെ ക​​​​​​​​രു​​​​​​​​ത്തു​​​​​​​​റ്റ ഒ​​​​​​​​രു തൊ​​​​​​​​ഴി​​​​​​​​ൽ ശ​​​​​​​​ക്തി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും അ​​​​​​​​വ​​​​​​​​ര്‍​ക്ക് താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യേ​​​​​​​​ന തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. സ​​​​​​​​മ്പ​​​​​​​​ദ്‌​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​നി​​​​​​​​ല​​​​​​​​വാ​​​​​​​​രം മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു എ​​​​​​​​ന്ന​​​​​​​​ത് പ​​​​​​​​റ​​​​​​​​യാ​​​​​​​​തെ വ​​​​​​​​യ്യ. മാ​​​​​​​​തൃ​​​​​​​​കാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വു​​​​​​​​മെ​​​​​​​​ല്ലാം അ​​​​​​​​തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​ഫ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ക്ഷേ​​​​​​​​മ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര​​​​​​​​ങ്ങ​​​​​​​​ള്‍​ക്കു​​​​​​​​ത​​​​​​​​ന്നെ മാ​​​​​​​​തൃ​​​​​​​​ക​​​​​​​​യാ​​​​​​​​യ നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ഹെ​​​​​​​​ല്‍​ത്ത് സ​​​​​​​​ര്‍​വീ​​​​​​​​സ് (എ​​​​​​​​ന്‍​എ​​​​​​​​ച്ച്എ​​​​​​​​സ്) എ​​​​​​​​ന്ന​​​​​​​​ത് ഈ ​​​​​​​​വി​​​​​​​​ശാ​​​​​​​​ല​​​​​​​​ കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടി​​​​​​​​ന്‍റെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഐ​​​​​​​​ക്യം പ്ര​​​​​​​​ക​​​​​​​​ട​​​​​​​​മാ​​​​​​​​യി​​​​​​​​ത്തു​​​​​​​​ട​​​​​​​​ങ്ങി, വ​​​​​​​​ര്‍​ഗീ​​​​​​​​യ വി​​​​​​​​കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യേ​​​​​​​​ന കു​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​രി​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം ബ​​​​​​​​ഹു​​​​​​​​സ്വ​​​​​​​​ര​​​​​​​​ത​​​​​​​​യും വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​വും ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ വേ​​​​​​​​രൂ​​​​​​​​ന്നാ​​​​​​​​നും തു​​​​​​​​ട​​​​​​​​ങ്ങി. എ​​​​​​​​ന്നാ​​​​​​​​ൽ, തീ​​​​​​​​വ്ര വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ ഇ​​​​​​​​തി​​​​​​​​ൽ അ​​​​​​​​സ്വ​​​​​​​​സ്ഥ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ ഭി​​​​​​​​ന്നി​​​​​​​​പ്പു​​​​​​​​ണ്ടാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ തേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. പ​​​​​​​​ല​​​​​​​​വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​സം​​​​​​​​തൃ​​​​​​​​പ്തി​​​​​​​​ക​​​​​​​​ളെ ചൂ​​​​​​​​ഷ​​​​​​​​ണം ചെ​​​​​​​​യ്യാ​​​​​​​​നു​​​​​​​​ള്ള പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യി ‘ന​​​​​​​​മ്മ​​​​​​​​ളും അ​​​​​​​​വ​​​​​​​​രും’ എ​​​​​​​​ന്നൊ​​​​​​​​രു വ​​​​​​​​ലി​​​​​​​​യ വി​​​​​​​​ഭ​​​​​​​​ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് വ​​​​​​​​ഴി​​​​​​​​യൊ​​​​​​​​രു​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ ചെ​​​​​​​​യ്ത​​​​​​​​ത്. ‘ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ബ്രി​​​​​​​​ട്ടീ​​​​​​​​ഷു​​​​​​​​കാ​​​​​​​​ര്‍​ക്ക്’ ​​​​​​​​-വം​​​​​​​​ശ​​​​​​​​വെ​​​​​​​​റി​​​​​​​​യു​​​​​​​​ടെ ആ ​​​​​​​​മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം ഇ​​​​​​​​വി​​​​​​​​ടെ​​​​​​​​യും മു​​​​​​​​ഴ​​​​​​​​ങ്ങി. ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന് നാ​​​​​​​​സി ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ഒ​​​​​​​​രേ​​​​​​​​യൊ​​​​​​​​രു വ്യ​​​​​​​​ത്യാ​​​​​​​​സം, വം​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യ്ക്ക് പ​​​​​​​​ക​​​​​​​​രം ഇ​​​​​​​​വി​​​​​​​​ടെ അ​​​​​​​​വ​​​​​​​​ർ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച​​​​​​​​ത് ‘കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ’ എ​​​​​​​​ന്ന പ​​​​​​​​ദ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ എ​​​​​​​​ന്ന പ​​​​​​​​ദം ഇ​​​​​​​​പ്പോ​​​​​​​​ൾ ജ​​​​​​​​ര്‍​മ​​​​​​​​ൻ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലും പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​റ്റൊ​​​​​​​​രു ആ​​​​​​​​ക​​​​​​​​സ്മി​​​​​​​​ക​​​​​​​​ത. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചും ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ലെ സാ​​​​​​​​ക്സ​​​​​​​​ണി​​​​​​​​ അ​​​​​​​​ന്‍​ഹാ​​​​​​​​ള്‍​ട്ടി​​​​​​​​ൽ എ​​​​​​​​എ​​​​​​​​ഫ്ഡി നേ​​​​​​​​ടി​​​​​​​​യ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​വി​​​​​​​​ജ​​​​​​​​യം ഇ​​​​​​​​തി​​​​​​​​നോ​​​​​​​​ടു ചേ​​​​​​​​ര്‍​ത്തു വാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ണം.
സ​​​​​​​​ക​​​​​​​​ല​​​​​​​​തി​​​​​​​​നും പ​​​​​​​​ഴി കേ​​​​​​​​ള്‍​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ഒ​​​​​​​​രു യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നോ അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഒ​​​​​​​​രു കോ​​​​​​​​മ​​​​​​​​ണ്‍​വെ​​​​​​​​ല്‍​ത്ത് രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നോ ആ​​​​​​​​ണ് ഇ​​​​​​​​ത്ര​​​​​​​​യും ദൂ​​​​​​​​രം താ​​​​​​​​ണ്ടി ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. 1215ലെ ​​​​​​​​മാ​​​​​​​​ഗ്നാ​​​​​​​​കാ​​​​​​​​ര്‍​ട്ട​​​​​​​​യു​​​​​​​​ടെ​​​​​​​​യും 1689ലെ ​​​​​​​​ബി​​​​​​​​ൽ ഓ​​​​​​​​ഫ് റൈ​​​​​​​​റ്റ്സി​​​​​​​​ന്‍റെ​​​​​​​​യും പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ള്ള, പൗ​​​​​​​​രാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​വ​​​​​​​​ലാ​​​​​​​​ളാ​​​​​​​​ണെ​​​​​​​​ന്ന് സ്വ​​​​​​​​യം അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ബ്രി​​​​​​​​ട്ട​​​​​​​​ൻ, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്ക് പ​​​​​​​​ര​​​​​​​​മാ​​​​​​​​വ​​​​​​​​ധി സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​നും അ​​​​​​​​വ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള പൂ​​​​​​​​ര്‍​ണ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​വും ധാ​​​​​​​​ര്‍​മി​​​​​​​​ക ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യും ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം വ​​​​​​​​ള​​​​​​​​രെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കാം, അ​​​​​​​​വ​​​​​​​​ർ പ​​​​​​​​ല ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും കൈ​​​​​​​​പ്പ​​​​​​​​റ്റി​​​​​​​​യി​​​​​​​​ട്ടു​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാം, എ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​വ​​​​​​​​ർ തീ​​​​​​​​ര്‍​ച്ച​​​​​​​​യാ​​​​​​​​യും സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടേ​​​​​​​​താ​​​​​​​​യ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​ക​​​​​​​​ൾ ന​​​​​​​​ല്‍​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്, ന​​​​​​​​ല്‍​കു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്. ര​​​​​​​​ണ്ടാം ത​​​​​​​​ല​​​​​​​​മു​​​​​​​​റ​​​​​​​​യി​​​​​​​​ല്‍​പ്പെ​​​​​​​​ട്ട കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി നി​​​​​​​​കു​​​​​​​​തി അ​​​​​​​​ട​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​രി​​​​​​​​ൽ ചി​​​​​​​​ല​​​​​​​​ർ ഹൗ​​​​​​​​സ് ഓ​​​​​​​​ഫ് കോ​​​​​​​​മ​​​​​​​​ണ്‍​സി​​​​​​​​ൽ​​​​​​​​ വ​​​​​​​​രെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ളാ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​നി​​​​​​​​ല്‍​ക്കു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്നും മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്.

മ​​​​​​​​റ്റൊ​​​​​​​​രു മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം ഇ​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു: ‘കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.’ ഒ​​​​​​​​രാ​​​​​​​​ൾ ഒ​​​​​​​​രു കു​​​​​​​​റ്റം ചെ​​​​​​​​യ്താ​​​​​​​​ൽ, ആ ​​​​​​​​ചെ​​​​​​​​യ്ത കു​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​യാ​​​​​​​​ള്‍​ക്ക് മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​മു​​​​​​​​ള്ള​​​​​​​​ത്. അ​​​​​​​​യാ​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണ ചെ​​​​​​​​യ്ത് ശി​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്, അ​​​​​​​​ല്ലാ​​​​​​​​തെ കു​​​​​​​​റ്റം ചെ​​​​​​​​യ്ത​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ത്തെ​​​​​​​​യോ കു​​​​​​​​ടും​​​​​​​​ബാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യോ അ​​​​​​​​ല്ല. കൊ​​​​​​​​ടും​​​​​​​​കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ൾ ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ശി​​​​​​​​ക്ഷാ കാ​​​​​​​​ലാ​​​​​​​​വ​​​​​​​​ധി പൂ​​​​​​​​ര്‍​ത്തി​​​​​​​​യാ​​​​​​​​ക്കി പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന വെ​​​​​​​​ള്ള​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​മോ? അ​​​​​​​​ത് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ലേ?

യാ​​​​​​​​തൊ​​​​​​​​രു ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള വി​​​​​​​​വേ​​​​​​​​ച​​​​​​​​ന​​​​​​​​വു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലെ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കു​​​​​​​​ള്ള ഏ​​​​​​​​ക പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം, അ​​​​​​​​ല്ലാ​​​​​​​​തെ വം​​​​​​​​ശീ​​​​​​​​യ​​​​​​​​മാ​​​​​​​​യി വേ​​​​​​​​ര്‍​തി​​​​​​​​രി​​​​​​​​ച്ച് ഒ​​​​​​​​രു സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ക​​​​​​​​യ​​​​​​​​ല്ല വേ​​​​​​​​ണ്ട​​​​​​​​ത്. അ​​​​​​​​ങ്ങ​​​​​​​​നെ ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത് വ്യ​​​​​​​​വ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​ത്തെ​​​​​​​​യാ​​​​​​​​ണ് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​ത്രം ക​​​​​​​​ണ്ണും​​​​​​​​ന​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്കാ​​​​​​​​ർ ഈ ​​​​​​​​അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​സ​​​​​​​​ത്യം ഇ​​​​​​​​നി​​​​​​​​യും ഉ​​​​​​​​ള്‍​ക്കൊ​​​​​​​​ള്ളേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

വൈ​​​​​​​​കി​​​​​​​​വ​​​​​​​​ന്ന വി​​​​​​​​വേ​​​​​​​​കം

ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ൽ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​തു​​​​​​​​പോ​​​​​​​​ലെ, കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ര്‍​ക്കെ​​​​​​​​തി​​​​​​​​രാ​​​​​​​​യ വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ കേ​​​​​​​​വ​​​​​​​​ല​​​​​​​​മൊ​​​​​​​​രു പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബ്രെ​​​​​​​​ക്സി​​​​​​​​റ്റും. ന​​​​​​​​മ്മു​​​​​​​​ടെ അ​​​​​​​​യ​​​​​​​​ല്‍​ക്കാ​​​​​​​​രെ എ​​​​​​​​തി​​​​​​​​ര്‍​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​വ​​​​​​​​രെ ശ​​​​​​​​ത്രു​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യി കാ​​​​​​​​ണു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബ്രെ​​​​​​​​ക്സി​​​​​​​​റ്റി​​​​​​​​ന് പി​​​​​​​​ന്നി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഏ​​​​​​​​ക അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ. അ​​​​​​​​തി​​​​​​​​ല​​​​​​​​വ​​​​​​​​ർ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചെ​​​​​​​​ങ്കി​​​​​​​​ലും, അ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ട്ട നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളൊ​​​​​​​​ന്നും കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് അ​​​​​​​​വ​​​​​​​​ര്‍​ക്ക് സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ല്ല. ഈ ​​​​​​​​സ​​​​​​​​ത്യം ഇ​​​​​​​​പ്പോ​​​​​​​​ൾ ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ മി​​​​​​​​ക്ക രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളും തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്.

National

ആകെ കുഴപ്പം!!!; പിഴവ് സമ്മതിച്ച് സിബിഎസ്ഇ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ’ഓ​​​ണ്‍സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ്’ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​നു​​​നേ​​​രേ ഉ​​​യ​​​ർ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച സ​​​മ്മ​​​തി​​​ച്ച് സി​​​ബി​​​എ​​​സ്ഇ.

പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സ് പ്രൊ​​​വൈ​​​ഡ​​​റു​​​ടെ ഒ​​​എ​​​സ്എം പോ​​​ർ​​​ട്ട​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ളെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ സി​​​ബി​​​എ​​​സ്ഇ അ​​​റി​​​യി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യും എ​​​ത്തി​​​ക്ക​​​ൽ ഹാ​​​ക്ക​​​ർ​​​മാ​​​ർ സു​​​ര​​​ക്ഷാ​​​പോ​​​രാ​​​യ്മ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സി​​​ബി​​​എ​​​സ്ഇ പി​​​ഴ​​​വ് സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള സൈ​​​ബ​​​ർ വി​​​ദ​​​ഗ്ധ​​​രും ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലെ (ഐ​​​ഐ​​​ടി ) പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​ബി​​​എ​​​സ്ഇ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​റ്റ് ദു​​​രു​​​പ​​​യോ​​​ഗ സാ​​​ധ്യ​​​ത​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ബോ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പോ​​​ർ​​​ട്ട​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ മ​​​റ്റൊ​​​രു സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണെ​​​ന്നും സി​​​ബി​​​എ​​​സ്ഇ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ഹാ​​​ക്ക​​​ർ​​​മാ​​​ർ വ​​​ഴി പൊ​​​തു​​​യി​​​ട​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നി​​​ര​​​വ​​​ധി പോ​​​രാ​​​യ്മ​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ വെ​​​ബ്സൈ​​​റ്റ് വി​​​ലാ​​​സ​​​ത്തി​​​ലെ തെ​​​റ്റും ടെ​​​സ്റ്റിം​​​ഗ് പോ​​​ർ​​​ട്ട​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ളും മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നും സു​​​ര​​​ക്ഷാ​​​ലം​​​ഘ​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച വ​​​രെ സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ നി​​​ല​​​പാ​​​ട്.

ഇ​​​തി​​​നെ​​​തി​​​രേ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്നം 19കാ​​​ര​​​നാ​​​യ എ​​​ത്തി​​​ക്ക​​​ൽ ഹാ​​​ക്ക​​​ർ നി​​​സ​​​ർ​​​ഗ അ​​​ധി​​​കാ​​​രി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ സി​​​ബി​​​എ​​​സ്ഇ വീ​​​ഴ്ച സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ജോ​​​ലി​​​ക്കു ന​​​ൽ​​​കി​​​യ ക​​​രാ​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വ​​​ലി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

National

രാഹുലിനെ കേൾക്കാതിരുന്നത് മമതയുടെ പിഴവ്: സഞ്ജയ് റൗത്ത്

മും​​​ബൈ: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ കേ​​​ൾ​​​ക്കാ​​​തി​​​രു​​​ന്ന​​​തും കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​ച​​​ർ​​​ച്ച​​​യ്ക്കു ശ്ര​​​മി​​​ക്കാ​​​ത്ത​​​തു​​​മാ​​​ണു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​ക്കു സം​​​ഭ​​​വി​​​ച്ച വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ളെ​​​ന്നു ശി​​​വ​​​സേ​​​നാ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്ത്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ്യത്യസ്തമാ​​​യേ​​​നെ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ വി​​​ജ​​​യം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ നേ​​​ട്ട​​​മ​​​ല്ല. തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വോ​​​ട്ടു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും എം.​​​കെ. സ്റ്റാ​​​ലി​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​വി ശോ​​​ഭ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

International

വെനസ്വേല: ട്രംപ് ഭരണകൂടം അബദ്ധം കാട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യ

മോ​​​സ്കോ: ​​​വെ​​​ന​​​സ്വ​​​ലേ​​​യു​​​ടെ എ​​​ണ്ണ​​​വി​​​ല്പ​​​ന ത​​​ട​​​ഞ്ഞ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി റ​​​ഷ്യ. വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധം കാ​​​ണി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല റ​​​ഷ്യ​​​യു​​​ടെ സൗ​​​ഹൃ​​​ദ​​​രാ​​​ജ്യ​​​മാ​​​ണ്. ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് അ​​​മേ​​​രി​​​ക്ക ക​​​ട​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. പ്രാ​​​യോ​​​ഗി​​​ക സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​ത്തി​​​നു മു​​​തി​​​രി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്നു​​​വെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം ത​​​ട​​​യാ​​​ൻ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ഒ​​​രു ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തോ​​​ടെ മു​​​ഖ്യ​​​ വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​മാ​​​യ എ​​​ണ്ണ വി​​​ൽ​​​ക്കാ​​​ൻ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ബാ​​​ര​​​ൽ എ​​​ണ്ണ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ല.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കാ​​​നാ​​​ണു ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി ​​​ബു​​​ധ​​​നാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ദേ​​​ശകാര്യ മ​​​ന്ത്രി യു​​​വാ​​​ൽ ഗി​​​ല്ലു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ ഭീ​​​ഷ​​​ണി​​​ക​​​ളെ ചൈ​​​ന എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും വാം​​​ഗ് യി ​​​വെ​​​ന​​​സ്വ​​​ലേ​​​ൻ മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്.

Latest News

Corehub Up