x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രെ​ക്സി​റ്റ് അ​ബ​ദ്ധം; തി​രി​ച്ചു​പോ​ക്കിലാ​ണ് ബ്രി​ട്ട​ന്‍റെ ഭാ​വി

ബൈ​ജു തി​ട്ടാ​ല
Published: October 16, 2026 01:22 AM IST | Updated: October 16, 2026 01:33 AM IST

ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് സ​​​​​​​​മ്പൂ​​​​​​​​ര്‍​ണ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ ഇ​​​​​​​​ന്ന് ര​​​​​​​​ണ്ട​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. എ​​​​​​​​ന്നാ​​​​​​​​ൽ, അ​​​​​​​​തി​​​​​​​​ന​​​​​​​​പ്പു​​​​​​​​റം വം​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​ടെ തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​വ​​​​​​​​ര​​​​​​​​വി​​​​​​​​ന് ചു​​​​​​​​വ​​​​​​​​ന്ന​​​​​​​​പ​​​​​​​​ര​​​​​​​​വ​​​​​​​​താ​​​​​​​​നി വി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വ​​​​​​​​ലി​​​​​​​​യ ദു​​​​​​​​ര​​​​​​​​ന്തം. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രെ ‘ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര ശ​​​​​​​​ത്രു​​​​​​​​ക്ക​​​​​​​​ളെ’​​​​​​​​ന്ന് മു​​​​​​​​ദ്ര​​​​​​​​കു​​​​​​​​ത്തി, യു​​​​​​​​ദ്ധാ​​​​​​​​ന​​​​​​​​ന്ത​​​​​​​​ര യൂ​​​​​​​​റോ​​​​​​​​പ്പ് ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ച്ച മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളെ ത​​​​​​​​ക​​​​​​​​ര്‍​ത്തെ​​​​​​​​റി​​​​​​​​യു​​​​​​​​ന്ന വം​​​​​​​​ശീ​​​​​​​​യ വി​​​​​​​​ദ്വേ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ധ്വ​​​​​​​​നി​​​​​​​​യാ​​​​​​​​ണ് അ​​​​​​​​തു കേ​​​​​​​​ള്‍​പ്പി​​​​​​​​ച്ച​​​​​​​​ത്.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​രാ​​​​​​​​നു​​​​​​​​ള്ള ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് ഇ​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞ ജൂ​​​​​​​​ണി​​​​​​​​ൽ ഒ​​​​​​​​രു പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ട് തി​​​​​​​​ക​​​​​​​​ഞ്ഞു. വ​​​​​​​​ള​​​​​​​​രെ നേ​​​​​​​​രി​​​​​​​​യ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​നാ​​​​​​​​ണ് അ​​​​​​​​തു സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​റ്റൊ​​​​​​​​രു വ​​​​​​​​സ്തു​​​​​​​​ത. അ​​​​​​​​ര ദ​​​​​​​​ശാ​​​​​​​​ബ്ദ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ നീ​​​​​​​​ണ്ട രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ അ​​​​​​​​നി​​​​​​​​ശ്ചി​​​​​​​​ത​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കും സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക ത​​​​​​​​ക​​​​​​​​ര്‍​ച്ച​​​​​​​​യ്ക്കും ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തെ​​​​​​​​ത്ത​​​​​​​​ന്നെ ഭി​​​​​​​​ന്നി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന സാ​​​​​​​​മൂ​​​​​​​​ഹ്യ, രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ അ​​​​​​​​ടി​​​​​​​​യൊ​​​​​​​​ഴു​​​​​​​​ക്കു​​​​​​​​ക​​​​​​​​ള്‍​ക്കു​​​​​​​​മാ​​​​​​​​ണ് ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് വ​​​​​​​​ഴി​​​​​​​​വ​​​​​​​​ച്ച​​​​​​​​ത്.

‘ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് ജോ​​​​​​​​ലി​​​​​​​​ക​​​​​​​​ൾ ബ്രി​​​​​​​​ട്ടീ​​​​​​​​ഷു​​​​​​​​കാ​​​​​​​​ര്‍​ക്ക്’ എ​​​​​​​​ന്ന വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം നാ​​​​​​​​സി ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ലെ വം​​​​​​​​ശീ​​​​​​​​യ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​യും ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​ഥ​​​​​​​​വാ ഉ​​​​​​​​ന്മൂ​​​​​​​​ല​​​​​​​​ന ന​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും ഓ​​​​​​​​ര്‍​മി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. യൂ​​​​​​​​റോ​​​​​​​​പ്പ് എ​​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​ത്തെ പ​​​​​​​​രു​​​​​​​​വ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത ചി​​​​​​​​ല മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള പ്രാ​​​​​​​​ധാ​​​​​​​​ന്യം, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ൽ, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം, സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​മാ​​​​​​​​യി സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ക്കാ​​​​​​​​നും സ​​​​​​​​മൃ​​​​​​​​ദ്ധി പ​​​​​​​​ങ്കി​​​​​​​​ടാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള ചി​​​​​​​​ന്ത...​​​​​​​​ ഇ​​​​​​​​തെ​​​​​​​​ല്ലാ​​​​​​​​മാ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ര​​​​​​​​വോ​​​​​​​​ടെ ത​​​​​​​​ക​​​​​​​​ര്‍​ന്ന​​​​​​​​ടി​​​​​​​​ഞ്ഞ​​​​​​​​ത്.

സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് യൂ​​​​​​​​റോ​​​​​​​​പ്പി​​​​​​​​നെ ന​​​​​​​​യി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ (ഇ​​​​​​​​യു) പി​​​​​​​​റ​​​​​​​​വി​​​​​​​​യെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്. സു​​​​​​​​ര​​​​​​​​ക്ഷ, വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യം, സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം, സ്വ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ഞ്ചാ​​​​​​​​രം, നീ​​​​​​​​തി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ​​​​​​​​ല്ലാ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​തി​​​​​​​​ന്‍റെ കാ​​​​​​​​ത​​​​​​​​ൽ. ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ വ​​​​​​​​ര്‍​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യോ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലോ ശ്രേ​​​​​​​​ഷ്ഠ​​​​​​​​ത​​​​​​​​യി​​​​​​​​ലോ അ​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത​​​​​​​​മാ​​​​​​​​യ​​​​​​​​ല്ലാ​​​​​​​​തെ, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ജീ​​​​​​​​വ​​​​​​​​ന് സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ന​​​​​​​​ല്‍​കു​​​​​​​​ക​​​​​​​​യും ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ര്‍​ന്ന മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ക​​​​​​​​യു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ.

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​സ്വാ​​​​​​​​ര​​​​​​​​സ്യ​​​​​​​​ങ്ങ​​​​​​​​ളും സം​​​​​​​​ഘ​​​​​​​​ര്‍​ഷ​​​​​​​​ങ്ങ​​​​​​​​ളും ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​ആ​​​​​​​​ശ​​​​​​​​യം ഉ​​​​​​​​യ​​​​​​​​ര്‍​ന്നു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, ച​​​​​​​​രി​​​​​​​​ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി നോ​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ എ​​​​​​​​ല്ലാ യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളും ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഈ ‘​​​​​​​​അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ’ പാ​​​​​​​​ലി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നി​​​​​​​​ല്ല എ​​​​​​​​ന്നു കാ​​​​​​​​ണാം; പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചും ബ്രി​​​​​​​​ട്ട​​​​​​​​ൻ, ഫ്രാ​​​​​​​​ന്‍​സ്, നെ​​​​​​​​ത​​​​​​​​ർ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്സ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ കൊ​​​​​​​​ളോ​​​​​​​​ണി​​​​​​​​യ​​​​​​​​ൽ അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ത് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്. ഈ ​​​​​​​​അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യം അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ചി​​​​​​​​ല ‘ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക​​​​​​​​കാ​​​​​​​​ല’ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍​ക്കും ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

1973 ജ​​​​​​​​നു​​​​​​​​വ​​​​​​​​രി ഒ​​​​​​​​ന്നി​​​​​​​​നാ​​​​​​​​ണ് ബ്രി​​​​​​​​ട്ട​​​​​​​​ൻ യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗ​​​​​​​​ത്വ​​​​​​​​മെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്. എ​​​​​​​​ന്താ​​​​​​​​ണ് യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ബ്രി​​​​​​​​ട്ട​​​​​​​​ന് ന​​​​​​​​ല്‍​കി​​​​​​​​യ​​​​​​​​ത് എ​​​​​​​​ന്ന ചോ​​​​​​​​ദ‍്യം ഇ​​​​​​​​വി​​​​​​​​ടെ പ്ര​​​​​​​​സ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്? അ​​​​​​​​തി​​​​​​​​നു​​​​​​​​ത്ത​​​​​​​​രം ഇ​​​​​​​​തൊ​​​​​​​​ക്കെ​​​​​​​​യാ​​​​​​​​ണ്: തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍​ക്ക് എ​​​​​​​​വി​​​​​​​​ടെ​​​​​​​​യും തൊ​​​​​​​​ഴി​​​​​​​​ലെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം, സ്വ​​​​​​​​ത​​​​​​​​ന്ത്ര വി​​​​​​​​പ​​​​​​​​ണി, സു​​​​​​​​സ്ഥി​​​​​​​​ര​​​​​​​​മാ​​​​​​​​യ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​നം, പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്ത​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക അ​​​​​​​​ഭി​​​​​​​​വൃ​​​​​​​​ദ്ധി, മ​​​​​​​​നു​​​​​​​​ഷ്യാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളും ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​വും ഉ​​​​​​​​ള്‍​പ്പടെ​​​​​​​​യു​​​​​​​​ള്ള സാ​​​​​​​​ര്‍​വ​​​​​​​​ലൗ​​​​​​​​കി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്ക​​​​​​​​ൽ, സ​​​​​​​​ഞ്ചാ​​​​​​​​ര​​​​​​​​സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം, തു​​​​​​​​ല്യ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ, പി​​​​​​​​ന്നെ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യും. കൂ​​​​​​​​ടാ​​​​​​​​തെ, വം​​​​​​​​ശീ​​​​​​​​യ പീ​​​​​​​​ഡ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും വം​​​​​​​​ശീ​​​​​​​​യ മേ​​​​​​​​ധാ​​​​​​​​വി​​​​​​​​ത്ത​​​​​​​​വും ക​​​​​​​​ര്‍​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യി നി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു, അ​​​​​​​​തൊ​​​​​​​​രു ക്രി​​​​​​​​മി​​​​​​​​ന​​​​​​​​ൽ കു​​​​​​​​റ്റ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. സ​​​​​​​​മൂ​​​​​​​​ഹം കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ കെ​​​​​​​​ട്ടു​​​​​​​​റ​​​​​​​​പ്പു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി മാ​​​​​​​​റി എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഏ​​​​​​​​റ്റ​​​​​​​​വും ശ്ര​​​​​​​​ദ്ധേ​​​​​​​​യ​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യം.

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ സ​​​​​​​​മൂ​​​​​​​​ഹം ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തെ ക​​​​​​​​രു​​​​​​​​ത്തു​​​​​​​​റ്റ ഒ​​​​​​​​രു തൊ​​​​​​​​ഴി​​​​​​​​ൽ ശ​​​​​​​​ക്തി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും അ​​​​​​​​വ​​​​​​​​ര്‍​ക്ക് താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യേ​​​​​​​​ന തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​യ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. സ​​​​​​​​മ്പ​​​​​​​​ദ്‌​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​നി​​​​​​​​ല​​​​​​​​വാ​​​​​​​​രം മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു എ​​​​​​​​ന്ന​​​​​​​​ത് പ​​​​​​​​റ​​​​​​​​യാ​​​​​​​​തെ വ​​​​​​​​യ്യ. മാ​​​​​​​​തൃ​​​​​​​​കാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യും വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​വു​​​​​​​​മെ​​​​​​​​ല്ലാം അ​​​​​​​​തി​​​​​​​​ന്‍റെ ഗു​​​​​​​​ണ​​​​​​​​ഫ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ക്ഷേ​​​​​​​​മ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര​​​​​​​​ങ്ങ​​​​​​​​ള്‍​ക്കു​​​​​​​​ത​​​​​​​​ന്നെ മാ​​​​​​​​തൃ​​​​​​​​ക​​​​​​​​യാ​​​​​​​​യ നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ ഹെ​​​​​​​​ല്‍​ത്ത് സ​​​​​​​​ര്‍​വീ​​​​​​​​സ് (എ​​​​​​​​ന്‍​എ​​​​​​​​ച്ച്എ​​​​​​​​സ്) എ​​​​​​​​ന്ന​​​​​​​​ത് ഈ ​​​​​​​​വി​​​​​​​​ശാ​​​​​​​​ല​​​​​​​​ കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടി​​​​​​​​ന്‍റെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ നേ​​​​​​​​ട്ട​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ഐ​​​​​​​​ക്യം പ്ര​​​​​​​​ക​​​​​​​​ട​​​​​​​​മാ​​​​​​​​യി​​​​​​​​ത്തു​​​​​​​​ട​​​​​​​​ങ്ങി, വ​​​​​​​​ര്‍​ഗീ​​​​​​​​യ വി​​​​​​​​കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യേ​​​​​​​​ന കു​​​​​​​​റ​​​​​​​​ഞ്ഞു​​​​​​​​വ​​​​​​​​രി​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം ബ​​​​​​​​ഹു​​​​​​​​സ്വ​​​​​​​​ര​​​​​​​​ത​​​​​​​​യും വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​വും ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ൽ വേ​​​​​​​​രൂ​​​​​​​​ന്നാ​​​​​​​​നും തു​​​​​​​​ട​​​​​​​​ങ്ങി. എ​​​​​​​​ന്നാ​​​​​​​​ൽ, തീ​​​​​​​​വ്ര വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ ഇ​​​​​​​​തി​​​​​​​​ൽ അ​​​​​​​​സ്വ​​​​​​​​സ്ഥ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ൽ ഭി​​​​​​​​ന്നി​​​​​​​​പ്പു​​​​​​​​ണ്ടാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ തേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. പ​​​​​​​​ല​​​​​​​​വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​സം​​​​​​​​തൃ​​​​​​​​പ്തി​​​​​​​​ക​​​​​​​​ളെ ചൂ​​​​​​​​ഷ​​​​​​​​ണം ചെ​​​​​​​​യ്യാ​​​​​​​​നു​​​​​​​​ള്ള പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യി ‘ന​​​​​​​​മ്മ​​​​​​​​ളും അ​​​​​​​​വ​​​​​​​​രും’ എ​​​​​​​​ന്നൊ​​​​​​​​രു വ​​​​​​​​ലി​​​​​​​​യ വി​​​​​​​​ഭ​​​​​​​​ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് വ​​​​​​​​ഴി​​​​​​​​യൊ​​​​​​​​രു​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ ചെ​​​​​​​​യ്ത​​​​​​​​ത്. ‘ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​ക​​​​​​​​ൾ ബ്രി​​​​​​​​ട്ടീ​​​​​​​​ഷു​​​​​​​​കാ​​​​​​​​ര്‍​ക്ക്’ ​​​​​​​​-വം​​​​​​​​ശ​​​​​​​​വെ​​​​​​​​റി​​​​​​​​യു​​​​​​​​ടെ ആ ​​​​​​​​മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം ഇ​​​​​​​​വി​​​​​​​​ടെ​​​​​​​​യും മു​​​​​​​​ഴ​​​​​​​​ങ്ങി. ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന് നാ​​​​​​​​സി ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ഒ​​​​​​​​രേ​​​​​​​​യൊ​​​​​​​​രു വ്യ​​​​​​​​ത്യാ​​​​​​​​സം, വം​​​​​​​​ശീ​​​​​​​​യ​​​​​​​​ത​​​​​​​​യ്ക്ക് പ​​​​​​​​ക​​​​​​​​രം ഇ​​​​​​​​വി​​​​​​​​ടെ അ​​​​​​​​വ​​​​​​​​ർ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച​​​​​​​​ത് ‘കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ’ എ​​​​​​​​ന്ന പ​​​​​​​​ദ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ എ​​​​​​​​ന്ന പ​​​​​​​​ദം ഇ​​​​​​​​പ്പോ​​​​​​​​ൾ ജ​​​​​​​​ര്‍​മ​​​​​​​​ൻ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലും പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്ന​​​​​​​​ത് മ​​​​​​​​റ്റൊ​​​​​​​​രു ആ​​​​​​​​ക​​​​​​​​സ്മി​​​​​​​​ക​​​​​​​​ത. പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചും ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ലെ സാ​​​​​​​​ക്സ​​​​​​​​ണി​​​​​​​​ അ​​​​​​​​ന്‍​ഹാ​​​​​​​​ള്‍​ട്ടി​​​​​​​​ൽ എ​​​​​​​​എ​​​​​​​​ഫ്ഡി നേ​​​​​​​​ടി​​​​​​​​യ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​വി​​​​​​​​ജ​​​​​​​​യം ഇ​​​​​​​​തി​​​​​​​​നോ​​​​​​​​ടു ചേ​​​​​​​​ര്‍​ത്തു വാ​​​​​​​​യി​​​​​​​​ക്ക​​​​​​​​ണം.
സ​​​​​​​​ക​​​​​​​​ല​​​​​​​​തി​​​​​​​​നും പ​​​​​​​​ഴി കേ​​​​​​​​ള്‍​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ഒ​​​​​​​​രു യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നോ അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഒ​​​​​​​​രു കോ​​​​​​​​മ​​​​​​​​ണ്‍​വെ​​​​​​​​ല്‍​ത്ത് രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നോ ആ​​​​​​​​ണ് ഇ​​​​​​​​ത്ര​​​​​​​​യും ദൂ​​​​​​​​രം താ​​​​​​​​ണ്ടി ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. 1215ലെ ​​​​​​​​മാ​​​​​​​​ഗ്നാ​​​​​​​​കാ​​​​​​​​ര്‍​ട്ട​​​​​​​​യു​​​​​​​​ടെ​​​​​​​​യും 1689ലെ ​​​​​​​​ബി​​​​​​​​ൽ ഓ​​​​​​​​ഫ് റൈ​​​​​​​​റ്റ്സി​​​​​​​​ന്‍റെ​​​​​​​​യും പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ള്ള, പൗ​​​​​​​​രാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കാ​​​​​​​​വ​​​​​​​​ലാ​​​​​​​​ളാ​​​​​​​​ണെ​​​​​​​​ന്ന് സ്വ​​​​​​​​യം അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ബ്രി​​​​​​​​ട്ട​​​​​​​​ൻ, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്ക് പ​​​​​​​​ര​​​​​​​​മാ​​​​​​​​വ​​​​​​​​ധി സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​നും അ​​​​​​​​വ ഉ​​​​​​​​യ​​​​​​​​ര്‍​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള പൂ​​​​​​​​ര്‍​ണ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​വും ധാ​​​​​​​​ര്‍​മി​​​​​​​​ക ബാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യും ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ണ്ണം വ​​​​​​​​ള​​​​​​​​രെ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കാം, അ​​​​​​​​വ​​​​​​​​ർ പ​​​​​​​​ല ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും കൈ​​​​​​​​പ്പ​​​​​​​​റ്റി​​​​​​​​യി​​​​​​​​ട്ടു​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാം, എ​​​​​​​​ങ്കി​​​​​​​​ലും അ​​​​​​​​വ​​​​​​​​ർ തീ​​​​​​​​ര്‍​ച്ച​​​​​​​​യാ​​​​​​​​യും സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടേ​​​​​​​​താ​​​​​​​​യ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​ക​​​​​​​​ൾ ന​​​​​​​​ല്‍​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്, ന​​​​​​​​ല്‍​കു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്. ര​​​​​​​​ണ്ടാം ത​​​​​​​​ല​​​​​​​​മു​​​​​​​​റ​​​​​​​​യി​​​​​​​​ല്‍​പ്പെ​​​​​​​​ട്ട കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി നി​​​​​​​​കു​​​​​​​​തി അ​​​​​​​​ട​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​രി​​​​​​​​ൽ ചി​​​​​​​​ല​​​​​​​​ർ ഹൗ​​​​​​​​സ് ഓ​​​​​​​​ഫ് കോ​​​​​​​​മ​​​​​​​​ണ്‍​സി​​​​​​​​ൽ​​​​​​​​ വ​​​​​​​​രെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​​​ളാ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​നി​​​​​​​​ല്‍​ക്കു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്നും മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്.

മ​​​​​​​​റ്റൊ​​​​​​​​രു മു​​​​​​​​ദ്രാ​​​​​​​​വാ​​​​​​​​ക്യം ഇ​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു: ‘കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ർ കു​​​​​​​​റ്റ​​​​​​​​വാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.’ ഒ​​​​​​​​രാ​​​​​​​​ൾ ഒ​​​​​​​​രു കു​​​​​​​​റ്റം ചെ​​​​​​​​യ്താ​​​​​​​​ൽ, ആ ​​​​​​​​ചെ​​​​​​​​യ്ത കു​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​യാ​​​​​​​​ള്‍​ക്ക് മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​മു​​​​​​​​ള്ള​​​​​​​​ത്. അ​​​​​​​​യാ​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണ ചെ​​​​​​​​യ്ത് ശി​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്, അ​​​​​​​​ല്ലാ​​​​​​​​തെ കു​​​​​​​​റ്റം ചെ​​​​​​​​യ്ത​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ത്തെ​​​​​​​​യോ കു​​​​​​​​ടും​​​​​​​​ബാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യോ അ​​​​​​​​ല്ല. കൊ​​​​​​​​ടും​​​​​​​​കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ൾ ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ശി​​​​​​​​ക്ഷാ കാ​​​​​​​​ലാ​​​​​​​​വ​​​​​​​​ധി പൂ​​​​​​​​ര്‍​ത്തി​​​​​​​​യാ​​​​​​​​ക്കി പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന വെ​​​​​​​​ള്ള​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ കാ​​​​​​​​ര്യ​​​​​​​​മോ? അ​​​​​​​​ത് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ലേ?

യാ​​​​​​​​തൊ​​​​​​​​രു ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള വി​​​​​​​​വേ​​​​​​​​ച​​​​​​​​ന​​​​​​​​വു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലെ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കു​​​​​​​​ള്ള ഏ​​​​​​​​ക പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം, അ​​​​​​​​ല്ലാ​​​​​​​​തെ വം​​​​​​​​ശീ​​​​​​​​യ​​​​​​​​മാ​​​​​​​​യി വേ​​​​​​​​ര്‍​തി​​​​​​​​രി​​​​​​​​ച്ച് ഒ​​​​​​​​രു സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തെ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ക​​​​​​​​യ​​​​​​​​ല്ല വേ​​​​​​​​ണ്ട​​​​​​​​ത്. അ​​​​​​​​ങ്ങ​​​​​​​​നെ ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത് വ്യ​​​​​​​​വ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​ത്തെ​​​​​​​​യാ​​​​​​​​ണ് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ മാ​​​​​​​​ത്രം ക​​​​​​​​ണ്ണും​​​​​​​​ന​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്കാ​​​​​​​​ർ ഈ ​​​​​​​​അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​സ​​​​​​​​ത്യം ഇ​​​​​​​​നി​​​​​​​​യും ഉ​​​​​​​​ള്‍​ക്കൊ​​​​​​​​ള്ളേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

വൈ​​​​​​​​കി​​​​​​​​വ​​​​​​​​ന്ന വി​​​​​​​​വേ​​​​​​​​കം

ജ​​​​​​​​ര്‍​മ​​​​​​​​നി​​​​​​​​യി​​​​​​​​ൽ സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​തു​​​​​​​​പോ​​​​​​​​ലെ, കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ക്കാ​​​​​​​​ര്‍​ക്കെ​​​​​​​​തി​​​​​​​​രാ​​​​​​​​യ വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ കേ​​​​​​​​വ​​​​​​​​ല​​​​​​​​മൊ​​​​​​​​രു പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ബ്രെ​​​​​​​​ക്സി​​​​​​​​റ്റും. ന​​​​​​​​മ്മു​​​​​​​​ടെ അ​​​​​​​​യ​​​​​​​​ല്‍​ക്കാ​​​​​​​​രെ എ​​​​​​​​തി​​​​​​​​ര്‍​ക്കു​​​​​​​​ക​​​​​​​​യും അ​​​​​​​​വ​​​​​​​​രെ ശ​​​​​​​​ത്രു​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യി കാ​​​​​​​​ണു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബ്രെ​​​​​​​​ക്സി​​​​​​​​റ്റി​​​​​​​​ന് പി​​​​​​​​ന്നി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഏ​​​​​​​​ക അ​​​​​​​​ജ​​​​​​​​ൻ​​​​​​​​ഡ. അ​​​​​​​​തി​​​​​​​​ല​​​​​​​​വ​​​​​​​​ർ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചെ​​​​​​​​ങ്കി​​​​​​​​ലും, അ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ട്ട നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളൊ​​​​​​​​ന്നും കൈ​​​​​​​​വ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് അ​​​​​​​​വ​​​​​​​​ര്‍​ക്ക് സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ല്ല. ഈ ​​​​​​​​സ​​​​​​​​ത്യം ഇ​​​​​​​​പ്പോ​​​​​​​​ൾ ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ മി​​​​​​​​ക്ക രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ങ്ങ​​​​​​​​ളും തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്.

പ​​​​​​​​ശ്ചാ​​​​​​​​ത്താ​​​​​​​​പ​​​​​​​​ത്തി​​​​​​​​ന്‍റെ ദ​​​​​​​​ശാ​​​​​​​​ബ്ദം

യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​പോ​​​​​​​​കാ​​​​​​​​ൻ ബ്രി​​​​​​​​ട്ട​​​​​​​​ൻ ഹി​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ വോ​​​​​​​​ട്ട് ചെ​​​​​​​​യ്തി​​​​​​​​ട്ട് പ​​​​​​​​ത്ത് വ​​​​​​​​ര്‍​ഷ​​​​​​​​വും, അ​​​​​​​​ത് പ്രാ​​​​​​​​ബ​​​​​​​​ല്യ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ന്നി​​​​​​​​ട്ട് ആ​​​​​​​​റ് വ​​​​​​​​ര്‍​ഷ​​​​​​​​വും പി​​​​​​​​ന്നി​​​​​​​​ട്ടു. എ​​​​​​​​ന്നാ​​​​​​​​ൽ ഇ​​​​​​​​പ്പോ​​​​​​​​ൾ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് ജ​​​​​​​​ന​​​​​​​​ത​​​​​​​​യ്ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ൽ പ​​​​​​​​ശ്ചാ​​​​​​​​ത്താ​​​​​​​​പം വി​​​​​​​​കാ​​​​​​​​രം പ്ര​​​​​​​​ക​​​​​​​​ട​​​​​​​​മാ​​​​​​​​ണ്.

ഇ​​​​​​​​ത് ഏ​​​​​​​​റ്റ​​​​​​​​വു​​​​​​​​മ​​​​​​​​ധി​​​​​​​​കം ബാ​​​​​​​​ധി​​​​​​​​ച്ച​​​​​​​​ത് സ​​​​​​​​മ്പ​​​​​​​​ദ്‌​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യെ ത​​​​​​​​ന്നെ​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​ദ്ഭു​​​​​​​​ത​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​വ​​​​​​​​ർ വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്ത​​​​​​​​ത്. യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​മാ​​​​​​​​യി താ​​​​​​​​ര​​​​​​​​ത​​​​​​​​മ്യം ചെ​​​​​​​​യ്യു​​​​​​​​മ്പോ​​​​​​​​ൾ, ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ മൊ​​​​​​​​ത്തം ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ (ജി​​​​​​​​ഡി​​​​​​​​പി) വ​​​​​​​​ലി​​​​​​​​യ ഇ​​​​​​​​ടി​​​​​​​​വാ​​​​​​​​ണ് ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ചി​​​​​​​​ല ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം ഈ ​​​​​​​​ഇ​​​​​​​​ടി​​​​​​​​വ് നാ​​​​​​​​ലു മു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​റു ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​രെ​​​​​​​​യാ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ൽ, മ​​​​​​​​റ്റു ചി​​​​​​​​ല ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ത് ആ​​​​​​​​റു മു​​​​​​​​ത​​​​​​​​ൽ എ​​​​​​​​ട്ടു ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​രെ​​​​​​​​യാ​​​​​​​​ണ്. യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ സിം​​​​​​​​ഗി​​​​​​​​ൾ മാ​​​​​​​​ര്‍​ക്ക​​​​​​​​റ്റി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും ക​​​​​​​​സ്റ്റം​​​​​​​​സ് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​നി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​മു​​​​​​​​ള്ള പി​​​​​​​​ന്മാ​​​​​​​​റ്റം ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ള്‍​ക്ക് വ​​​​​​​​ലി​​​​​​​​യ വ്യാ​​​​​​​​പാ​​​​​​​​ര ത​​​​​​​​ട​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ൾ സൃ​​​​​​​​ഷ്‌​​​​​​​​ടി​​​​​​​​ച്ചു. സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​കരം​​​​​​​​ഗ​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ള്ള നി​​​​​​​​ക്ഷേ​​​​​​​​പം അ​​​​​​​​ത് കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം ഇ​​​​​​​​റ​​​​​​​​ക്കു​​​​​​​​മ​​​​​​​​തി​​​​​​​​ച്ചെ​​​​​​​​ല​​​​​​​​വ് വ​​​​​​​​ര്‍​ധി​​​​​​​​ച്ച​​​​​​​​ത് ജീ​​​​​​​​വി​​​​​​​​ത​​​​​​​​ച്ചെ​​​​​​​​ല​​​​​​​​വ് കു​​​​​​​​ത്ത​​​​​​​​നെ ഉ​​​​​​​​യ​​​​​​​​രാ​​​​​​​​ൻ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി. അ​​​​​​​​ടി​​​​​​​​ക്ക​​​​​​​​ടി​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ പ്ര​​​​​​​​ക്ഷു​​​​​​​​ബ്ധാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യ്ക്ക് ഇ​​​​​​​​തൊ​​​​​​​​രു പ്ര​​​​​​​​ധാ​​​​​​​​ന കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ്.

കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​ന്‍റെ കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ട്ട നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളും പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​മാ​​​​​​​​യി മാ​​​​​​​​റി. യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റം കു​​​​​​​​റ​​​​​​​​ഞ്ഞെ​​​​​​​​ങ്കി​​​​​​​​ലും, ഇ​​​​​​​​യു ഇ​​​​​​​​ത​​​​​​​​ര രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റം ആ​​​​​​​​ദ്യവ​​​​​​​​ര്‍​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കു​​​​​​​​ത്ത​​​​​​​​നെ വ​​​​​​​​ര്‍​ധി​​​​​​​​ച്ചെ​​​​​​​​ന്നാ​​​​​​​​ണ് റി​​​​​​​​പ്പോ​​​​​​​​ര്‍​ട്ടു​​​​​​​​ക​​​​​​​​ൾ സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ബ്രെ​​​​​​​​ക്സി​​​​​​​​റ്റി​​​​​​​​നു മു​​​​​​​​മ്പു​​​​​​​​ള്ള ദ​​​​​​​​ശാ​​​​​​​​ബ്ദ​​​​​​​​ത്തി​​​​​​​​ലെ ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 2.5 ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യി, 2021 മു​​​​​​​​ത​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​വ​​​​​​​​ര്‍​ഷം ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 5.5 ല​​​​​​​​ക്ഷം എ​​​​​​​​ന്ന നി​​​​​​​​ര​​​​​​​​ക്കി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ കു​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റം. ബ്രി​​​​​​​​ട്ട​​​​​​​​നി​​​​​​​​ലെ യു​​​​​​​​വ​​​​​​​​ത​​​​​​​​ല​​​​​​​​മു​​​​​​​​റ, പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ച് ഹി​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യി​​​​​​​​ൽ വോ​​​​​​​​ട്ട് ചെ​​​​​​​​യ്യാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​സ​​​​​​​​രം ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​തി​​​​​​​​രു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ, ബ്രെ​​​​​​​​ക്സി​​​​​​​​റ്റ് മൂ​​​​​​​​ല​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​ക​​​​​​​​ളെ​​​​​​​​യും രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ അ​​​​​​​​നി​​​​​​​​ശ്ചി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യെ​​​​​​​​യും കു​​​​​​​​റി​​​​​​​​ച്ച് വ​​​​​​​​ലി​​​​​​​​യ ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യി​​​​​​​​ലാ​​​​​​​​ണെ​​​​​​​​ന്ന് റി​​​​​​​​പ്പോ​​​​​​​​ര്‍​ട്ടു​​​​​​​​ക​​​​​​​​ൾ സൂ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു.

ജൂ​​​​​​​​ണി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച ഒ​​​​​​​​രു യൂ​​​​​​​​ഗ​​​​​​​​വ് സ​​​​​​​​ര്‍​വേ അ​​​​​​​​തി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ല​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. സ​​​​​​​​ർ​​​​​​​​വേ​​​​​​​​യി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്ത 57 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം ബ്രി​​​​​​​​ട്ടീ​​​​​​​​ഷു​​​​​​​​കാ​​​​​​​​രും ഇ​​​​​​​​യു വി​​​​​​​​ട്ടു​​​​​​​​പോ​​​​​​​​യ​​​​​​​​ത് തെ​​​​​​​​റ്റാ​​​​​​​​ണെ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​തു​​​​​​​​ന്നു. കൂ​​​​​​​​ടാ​​​​​​​​തെ, 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പേ​​​​​​​​ർ ഇ​​​​​​​​യു​​​​​​​​വി​​​​​​​​ൽ വീ​​​​​​​​ണ്ടും ചേ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യ്ക്കു​​​​​​​​മ്പോ​​​​​​​​ൾ, 59 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പേ​​​​​​​​ർ ഇ​​​​​​​​യു​​​​​​​​വി​​​​​​​​ൽ ചേ​​​​​​​​രാ​​​​​​​​തെ​​​​​​​​ത​​​​​​​​ന്നെ അ​​​​​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​യി കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ടു​​​​​​​​ത്ത ബ​​​​​​​​ന്ധം സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ അ​​​​​​​​നു​​​​​​​​കൂ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്. ആ​​​​​​​​ശ​​​​​​​​യ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യും ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യും യൂ​​​​​​​​റോ​​​​​​​​പ്പു​​​​​​​​മാ​​​​​​​​യി ചേ​​​​​​​​ര്‍​ന്നു​​​​​​​​നി​​​​​​​​ല്‍​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലാ​​​​​​​​ണ് ബ്രി​​​​​​​​ട്ട​​​​​​​​ന്‍റെ ഭാ​​​​​​​​വി കു​​​​​​​​ടി​​​​​​​​കൊ​​​​​​​​ള്ളു​​​​​​​​ന്ന​​​​​​​​ത് എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ സം​​​​​​​​ശ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല.

(ബ്രി​​​​​​​​ട്ടി​​​​​​​​ഷ് ക്രി​​​​​​​​മി​​​​​​​​ന​​​​​​​​ൽ ഡി​​​​​​​​ഫ​​​​​​​​ൻ​​​​​​​​സ് അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​നും മു​​​​​​​​ൻ കേം​​​​​​​​ബ്രി​​​​​​​​ജ് സി​​​​​​​​റ്റി മേ​​​​​​​​യ​​​​​​​​റു​​​​​​​​മാ​​​​​​​​ണ് ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൻ)

Tags : Brexit mistake Britain Reversal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up